പാർട്ടിയെ ഇനി മാഷ് പഠിപ്പിക്കും; പക്ഷേ ക്യാപ്റ്റൻ അനുസരിക്കുമോ എന്തോ?

Thiruvaa
SHARE

നമ്മള്‍ ശരിക്കും ഇവിടെ ഇരിക്കുന്നു എന്നേയുള്ളൂ, ശരിക്കുള്ള നമ്മള്‍ ഇവിടെയെങ്ങുമല്ല. അങ്ങ് തിരുവനന്തപുരത്താണ്. കൃത്യമായ ലൊക്കേഷന്‍ പറ‍ഞ്ഞാല്‍ എകെജി സെന്‍ററിന് മുന്നില്‍. അത് ആ അരിവാള്‍ചുറ്റികയിരിക്കുന്ന കെട്ടിടത്തിലേക്ക് നക്ഷത്രമെണ്ണി ഒരാള്‍ കയറിപോകുന്നു. ആരാണയാള്‍. അത് എംവി ഗോവിന്ദന്‍മാഷാണ്. പാര്‍ട്ടിക്കാര്‍ക്കിടയിലെ സൈദ്ധാന്തികൻ‍. സൈദ്ധാന്തികര്‍ക്കിടയിലെ പാര്‍ട്ടിക്കാരന്‍. മാഷിനെ സിപിഎം സംസ്ഥാന  സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഒരു പാര്‍ട്ടി സൈദ്ധാന്തികന് ഒരിക്കലും നല്‍കാന്‍ പാടില്ലാത്ത വകുപ്പാണ് പാര്‍ട്ടി നല്‍കിയത്. എക്സൈസ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗത്തെ മദ്യവിതരണത്തിന്‍റെ കേന്ദ്രമാക്കി മാറ്റിയതിനോട് അന്ന് ബൗദ്ധികലോകം ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. എന്തായാലും ആ തെറ്റ് തിരുത്തപ്പെട്ടിരിക്കുന്നു. എകെജി സെന്ററിന് മുന്നില്‍ തടിച്ചു കൂടിയ മാധ്യമങ്ങള്‍ക്ക് എംവി ഗോവിന്ദൻ സെക്രട്ടറിയായി എന്ന് ഉറപ്പായെങ്കിലും അത് ഒരു നേതാവിന്‍റെ വായില്‍ നിന്ന് കേള്‍ക്കണമായിരുന്നു. നേരിട്ട് ചോദിച്ചാല്‍ പാര്‍ട്ടി പറയും എന്നാണല്ലോ പൊതുവേ സിപിഎം നേതാക്കളുടെ നിലപാട്. അപ്പോഴാണ് തേടിയ ശിവന്‍കുട്ടി മന്ത്രി കാലില്‍ ചുറ്റിയത്. ആ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ പ്രശാന്ത് ഉടന്‍തന്നെ വിദ്യാഭ്യാസമന്ത്രിയുടെ അടുത്ത് ഒരു അഭ്യാസമിറക്കി. കാര്‍ക്കശ്യക്കാരനായ, സൈദ്ധാന്തികനായ ഗോവിന്ദന്‍ മാഷ് ഇനി പാര്‍ട്ടിയെ പഠിപ്പിക്കും.  പ്രഖ്യാപിത അടിത്തറയില്‍ നിന്ന് പാര്‍ട്ടി മാറിയാലും മാറാത്ത ഒരാള്‍ മാത്രമേ ബാക്കിയുള്ളെങ്കില്‍ അത് എംവി ഗോവിന്ദനായിരിക്കും. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE