നിയമസഭാപ്പുറത്തെ തേങ്ങ പോലെ ലോകായുക്ത; പിണറായി സര്‍ക്കാരിനു മീതേ പറക്കാറായില്ല..!

Thiruvaa
SHARE

കുറച്ചധികം ദിവസങ്ങളായി തിരുവാ എതിര്‍വായുടെ ഭൂതല സംപ്രേക്ഷണം ഉണ്ടായിരുന്നില്ല. എല്ലാവരും വല്ലാതെ സീരിയസായതിനെ തുടര്‍ന്ന് നമ്മളും ഒന്ന് മാറി നിന്നതാണ്. ഇപ്പോള്‍ പക്ഷെ നേതാക്കള്‍ സീരിയസായിത്തന്നെ തമാശ പറഞ്ഞും കാണിച്ചും തുടങ്ങിയിട്ടുണ്ട്.  

അവസാനത്തെ എപ്പിസോഡ് ചെയ്യുന്ന ദിവസമൊക്കെ നമ്മുടെ ലോകായുക്തക്കൊക്കെ വല്യ പവറായിരുന്നു. ഒന്ന് പോയി മടങ്ങിവന്നപ്പോള്‍ അതിങ്ങനെ നിയമസഭാപ്പുറത്തെ തേങ്ങപോലെ എന്ന അവസ്ഥയിലാണ്. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി പക്ഷപാതം അച്ചടക്കമില്ലായ്മ എന്നിവക്കെതിരെയുള്ള പരാതികളില്‍ അന്വേഷണം നടത്തുകയും നടപടിക്ക് നിര്‍ദേശിക്കുകയുമൊക്കെ ചെയ്യുന്നൊരു സംവിധാനമാണ് ലോകായുക്ത. നമ്മുടെ മുഖ്യമന്ത്രിയൊക്കെ ഇതിന്‍റെ ഒരു പരിധിയില്‍വരുമായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ഇക്കാലയളവെന്നു പറഞ്ഞാല്‍ ചരിത്രത്തില്‍ ചേര്‍ക്കപ്പെടേണ്ട മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ട കാലയളവാണെന്ന് സിപിഎമ്മിനറിയാം. അതുകൊണ്ട് അവര്‍ പലതും പൊളിക്കും പുതുക്കും. കേന്ദ്രത്തില്‍ ആ നരേന്ദ്രമോദിക്കും ഇമ്മാതിരി ഹോബികള്‍ ഉണ്ട്. പ്രധാനമന്ത്രിയെ സഖാക്കള്‍ ഇതിന്‍റെ പേരില്‍ വിമര്‍ശിക്കുമെങ്കിലും കേരളത്തില്‍ കൈയ്യടി, ഓഹോ വിളി മാത്രം. പറയാന്‍ മറന്നു. പഴയൊരു പാര്‍ട്ടി നിലപാട് പറയാനുണ്ട്. പിണറായി വിജയന്‍ എന്നൊരാളായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി. ലോകായുക്്തയുടെ ദേശീയ മാതൃകയായ ലോക്പാലില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്നൊക്കെപ്പറഞ്ഞ് പ്രക്ഷോഭം നടക്കുന്ന കാലത്തേതാണ്

പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് ശരിയല്ലത്രേ. ഈ ഡയലോഗൊക്കെ കേട്ടിരിക്കുമ്പോളാണ് ഇന്നത്തെ പത്രം കൈയ്യില്‍ കിട്ടിയത്. ലോകായുക്ത, രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കാന്‍ നീക്കം. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധിയില്‍ ഗവര്‍ണര്‍ക്കുപകരം നിയമസഭയെ അപലറ്റ് അതോറിറ്റി ആക്കാനുള്ള നിര്‍ദേശം സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. ലാല്‍ സലാം സഖാവേ. ശരിക്കും

MORE IN THIRUVA ETHIRVA
SHOW MORE