
ഭരണഘടന അത്ര പോര എന്ന് പറഞ്ഞതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍റെ പണി പോയിരുന്നു. പണിപോയ വിഷമമൊക്കെ മറന്ന് സജിച്ചായന്‍ എംഎല്‍എ പണിയുമായി സജീവമായെങ്കിലും അന്നു തുടങ്ങിയ പുകിലുകള്‍ ഒടുങ്ങിയിട്ടില്ല. ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും സജി ചെറിയാന്‍ പറഞ്ഞതും ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ അന്ന് തുറന്നടിച്ചു. തുടര്‍ന്ന് സജി ചെറിയാന്‍ പറഞ്ഞത് വിചാരധാരയില്‍ കണ്ടില്ല എന്നുപറഞ്ഞ് ആര്‍എസ്എസ് സതീശന് നോട്ടീസയച്ചു. പിന്നാലെ 2006 ല്‍ ഭാതീയ വിചാര കേന്ദ്രത്തിന്‍റെ പരിപാടിയില്‍ സതീശന്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. അത്ര വിചാരമില്ലാതെയല്ല താന്‍ അതിന് പോയതെന്നൊക്കെ സതീശന്‍ പറഞ്ഞുനോക്കിയെങ്കിലും സംഗതി കേറിക്കത്തി. കോടിയേരിയൊക്കെ സതീശനെതിരെ കൊടിപിടിച്ചു പിബിക്കാരന്‍ ബേബി ഒരു പടികൂടി അപ്പുറത്തു കയറി ചിന്തിച്ചു. ബേബിക്കും കോടിയേരിക്കും പാര്‍ട്ടി സഖാക്കവുടെ കൈയ്യടിയൊക്കെ അന്നു ആവോളം കിട്ടി. ഇപ്പോള്‍ പക്ഷേ ആ അണികള്‍ കൊട്ടിയ കൈ തലയില്‍ കെട്ടി നില്‍ക്കുകയാണ്. സിപിഎമ്മുകാരിയായ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലത്തിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയതാണ് പണിയായത്. ബാലഗോകുലത്തില്‍ മേയര്‍ പോയത് എന്തെങ്കിലും പഠിക്കാനാണോ എന്ന് എംഎ ബേബി ചോദിച്ചോ എന്നറിയില്ല. ബീന മേയര്‍ പഴയ അധ്യാപികയാണ്. അതുകൊണ്ട് പഠിപ്പിക്കാന്‍ പോയതാണെന്ന് ബേബി സഖാവ് വിശ്വസിക്കുമായിരിക്കും. ആര്‍എസ്എസ് പുറത്തുവിട്ട വിഡി സതീശന്‍ ഫോട്ടോയുടെ കോപ്പിയെടുത്ത് ഷെയര്‍ ചെയ്തു നടന്ന മുഴുവന്‍ സഖാക്കള്‍ക്കും വലിയ അടിയായിപ്പോയി മേയറുടെ ഈ മേയല്‍. വിഡിയോ കാണാം.