
ശിബിര്‍ എന്നാല്‍ കൂടാരം എന്നാണ് അര്‍ത്ഥം. ചിന്താ ശിബിര്‍ എന്നാല്‍ ചിന്തിക്കാനായി ഒരു കൂടാരത്തില്‍ ഒത്തു ചേര്‍ന്നു എന്ന്. കൃത്യസമയത്ത് കെപിസിസി നേതൃയോഗം വിളിച്ചിരുന്നെങ്കില്‍ ഈ കൂടാരത്തിലിരിപ്പൊന്നും ആവശ്യം വരില്ലായിരുന്നു. ഒന്നിച്ചിരിക്കണമെങ്കില്‍ പുനഃസംഘടന നടക്കണം. രാജ്യത്തെ കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി അവര്‍ക്ക് ഒരു പ്രസിഡന്‍റിനെ കണ്ടെത്താനാകുന്നില്ല എന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസിനാകട്ടെ ഒരു മുറിയിലൊതുങ്ങുന്ന ഭാരവാഹികളിലേക്കൊതുങ്ങാനോ പുനഃസംഘടന നടത്താനോ കഴിയുന്നില്ല. എന്നിട്ടും അവര്‍ ചിന്തിക്കാന്‍ ഒത്തു കൂടി. എന്തിനാണെന്നോ? അതായത് കോണ്‍ഗ്രസിന്‍റെ പടം വേണമെങ്കില്‍ ആവശ്യമുള്ളവര്‍ എടുത്തുവച്ചോ. ശിബിര്‍ കഴിഞ്ഞാല്‍ പിന്നെ കോഴിക്കോട്ടെ കൂടാരത്തില്‍ നിന്ന് ഇറങ്ങിവരുന്ന കോണ്‍ഗ്രസിനെ കാണ്ടിട്ട് ആരാ എന്താ എന്നൊന്നും ചോദിച്ചേക്കരുത്. അടി മുടി മാറ്റമായിരിക്കും. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വലിയ ബോംബാണ് ഈ ശിബിരത്തില്‍ വര്‍ഷിക്കാന്‍ പോകുന്നത്. അതിന്‍റെ മുന്നറിയിപ്പാണ് വിഡി സതീശന്‍ നല്‍കാന്‍ പോകുന്നത്. വിഡിയോ കാണാം.