
വളരെ നന്ദി സഖാവേ. പ്രോല്‍സാഹനത്തിനും വിലപ്പെട്ട സംഭാവനകള്‍ക്കും. സത്യത്തില്‍ ഈ സെറ്റില്‍ തിരുവാ എതിര്‍വായ്ക്ക് മികച്ച സംഭാവന നല്‍കുന്നവരുടെ പടംകൂടി ഉള്‍പ്പെടുത്തുന്നത് ആലോചിക്കാവുന്നതാണെന്നു തോന്നുന്നു. പറഞ്ഞുവന്നത് വിമാനത്തെ കുറിച്ചാണ്. ആ ഇന്‍ഡിഗോ വിമാനം നിലത്തിറങ്ങിയപ്പോള്‍ പറന്നുയര്‍ന്ന വിവാദം ഇതുവരെ ലാന്‍ഡ് ചെയ്തിട്ടില്ല. അന്നുമുതല്‍ വിശദീകരിക്കുകയാണ് ഇപി. കഥ ആവര്‍ത്തിച്ച് പറയുമ്പോള്‍ ചില മാറ്റങ്ങള്‍ വരുന്നുണ്ട്. ഈയിടെയായി ചില കഥകള്‍ക്ക് അങ്ങനെയൊരു പ്രശ്നമുണ്ട്. എകെജി സെന്‍ററിലെ ബോംബുകഥക്കുവരെ. എന്തായാലും ഇപിക്ക് ആവര്‍ത്തിച്ച് പറയാന്‍ മടിയൊട്ടുമില്ല.