ഇപിയുടെ ചിറകരിഞ്ഞ് ഇൻഡിഗോ; ആകാശത്തോട്ട് മുഷ്ടിചുരുട്ടി ഇപി

Thiruvaa
SHARE

കെ റെയില്‍ വന്നാല്‍പ്പിന്നെ ആകാശം നിറയെ വിമാനമായിരിക്കും എന്ന് പണ്ട് ഇപി ജയരാജന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. ഇപിക്കറിയാമായിരുന്നു തനിക്ക് ഭാവിയില്‍ വിമാനം അപ്രാപ്യമാകുമെന്നും  ട്രയിനാണ് ആശ്രയമെന്നും. സഖാക്കള്‍ക്ക് പുതിയൊരു മുദ്രാവാക്യം സമ്മാനിക്കുകയാണ് ഇപി. ഗോ ഗോ ഇന്‍ഡിഗോ. ഇനിയിപ്പോ ആകാശത്തോട്ട് മുഷ്ടിചുരുട്ടി അത് വിളിച്ചു തുടങ്ങാവുന്നതാണ്. തന്‍റെ പേരിലെ ചുരുക്കെഴുത്തിനെ കണ്‍വീനര്‍ അന്വര്‍ത്ഥമാക്കി.  ഇപി ജയരാജന്‍  ഇന്‍ഡിഗയോട് പിണങ്ങിയ ജയരാജന്‍. സ്വാഗതം ഇപിയുടെ ഫ്ലെറ്റ് മിസാകുന്ന കാഴ്ചയിലേക്ക്. തിരുവാ എതിര്‍വാ

തലക്കുമുകളില്‍ ധാരാളം പ്രശ്നങ്ങളാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന കാലം. കറുപ്പിനഴക് എന്ന പാട്ട് നിരോധിച്ചാലോ എന്നുവരെ മുഖ്യന്‍ ആലോചിക്കുന്ന സമയം. ഊരിപ്പിടിച്ച വാളിന്‍റെ ത്രില്ല് പ്രതീക്ഷിച്ചപ്പോള്‍ കീറിപ്പിടിച്ച തുണിക്കഷ്ണം നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടിയ കാലം. അങ്ങനൊരു നാളില്‍ പിണറായി മുഖ്യന്‍ കണ്ണൂരുല്‍ നിന്ന് തലസ്ഥാനത്തേക്ക് വിമാനം കയറി. വെറുതെ യൂത്ത് കോണ്‍ഗ്രസുകാരെ വഴിയില്‍ പണിയെടുപ്പിക്കണ്ടല്ലോ എന്ന നല്ല ഉദ്ദേശമായിരുന്നു അതിനുപിന്നിലുണ്ടായിരുന്നത്. അറിയാമല്ലോ. ആളൊരു കരുതലുകാരനാണ്. കോടിയേരി പറയുന്നതുപോലെ കോവിഡ് കാലത്ത് കുരങ്ങിനു വരെ തീറ്റ നല്‍കിയ മഹാനാണ്. അന്നത്തെ ആ കണ്ണൂര്‍ തിരുവനന്തപുരം വിമാനയാത്ര മുഖ്യമന്ത്രി പതിയെ മറന്നു. എന്നാല്‍ അത് മറക്കാനാകാത്ത ഒരാളുണ്ട്. ഇപി ജയരാജന്‍. താന്‍ കായിക മന്ത്രിയായിരുന്നു എന്ന ഓര്‍മയില്‍ അന്ന് ഇപി വിമാനത്തില്‍ കായികമായി പണിയെടുത്തു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പിള്ളേര്‍ ദാ കിടക്കുന്നു ഇന്‍ഡിഗോ തറയില്‍. സംഗതി ജയരാജന്‍ ക്ലെയിം ചെയ്തു

MORE IN THIRUVA ETHIRVA
SHOW MORE