
അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ ലിസ്റ്റു പുതുക്കിയ വിവാദത്തില്‍ പോസ്റ്റിടുന്ന സൈബര്‍ സഖാക്കളും ആ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഖോരഖോരം വിമര്‍ശിക്കുന്ന മൂത്തതും ഇളയതുമായ സഖാക്കളുടെ ശ്രദ്ധക്ക്. നമ്മള്‍ സഭയിലെ വാക്കുകളെക്കുറിച്ചാണ് പറയുന്നത്. പക്ഷേ ലോക്സഭയിലെ അല്ല നിയമസഭയിലെ ആണെന്നുമാത്രം.അതിനാല്‍ ആവേശപ്പെട്ട് നമുക്കൊപ്പം ചേരരുത്. ഗ്രൗണ്ട് നിങ്ങള്‍ക്കനുകൂലമല്ല. സംഗതിയുടെ ഏകദേശൂപം മനസിലായെങ്കില്‍ കാണാം ഇന്നത്തെ തിരുവാ എതിര്‍വാ.