
പഴയെ എകെജി സെന്‍റര്‍ വെടിയും പുകയും മുതല്‍ സജി ചെറിയാനെ ചൊറിയുന്ന വര്‍ത്തമാനങ്ങള്‍വരെയുണ്ട്. ചിലപ്പോള്‍ സ്ക്രീന്‍ കുലുങ്ങുന്നതുപോലെയൊക്കെ അനുഭവപ്പെട്ടേക്കാം. ആരും പേടിക്കരുത്. ഈ പരിപാടിക്കായി അപകടകരമായ വസ്തുക്കള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അപ്പോള്‍ സ്വാഗതം. ഇന്നത്തെ തിരുവാ എതിര്‍വാ. കേരള രാഷ്ട്രീയത്തെ രണ്ടായി തിരിക്കുകയാണ്. സജി ചെറിയാന്‍ മന്ത്രിക്കു മുന്‍പ് സജി ചെറിയാന്‍ മന്ത്രക്കുശേഷം. അങ്ങനെ സജി ചെറിയാന്‍ മന്ത്രിക്കു ശേഷമുള്ള ഒരു പ്രഭാതം. രംഗം എകെജി സെന്‍റര്‍.
അതു നന്നായി. എന്നിട്ട്. പാര്‍ട്ടിയുടെ യശസ് വര്‍ദ്ധിപ്പിക്കുന്നതെങ്ങനെ എന്ന് ആലോചിച്ച് പാടുപെട്ട് സജി ചെറിയാന്‍ കണ്ടുപിടിച്ച വഴിയാണിതെന്നു തോന്നുന്നു. പാര്‍ട്ടിക്ക് അപമതിപ്പുണ്ടാക്കുന്നതുപോലെ പെരുമാറുക. എന്നിട്ട് രാജി വയ്ക്കുക. ആഹാ അന്തസ് എന്ന് സഖാക്കള്‍ അപ്പോള്‍ മുഷ്ടിചുരുട്ടും. സൈബര്‍ സഖാക്കള്‍ ലൈക്ക് കൊണ്ട് പൊതിയും. കോടിയേരി പറയുന്നത് കേട്ടില്ലേ. മന്ത്രിസ്ഥാനം രാജിവച്ചത് ഉചിതമായത്രേ സത്യത്തില്‍ സജി ചെറിയാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞതായി നമ്മള്‍ക്ക് തോന്നിയതാണ്. പിന്നെ രാജി. അത് പുള്ളിക്ക് വെറുതെ തോന്നിയിട്ട് വെച്ചതാണ്. രാജി വെച്ചിട്ടും ആ സതീശനൊക്കെ പിന്നെയും വേട്ടയാടുകയാണ്. എന്താല്ലേഅല്ല കേടിയേരി സഖാവേ. എന്താണ് ആ ദിവസത്തില്‍ നടന്നത്. എന്നുവച്ചാല്‍ സജി ചെറിയാന്‍ പോയി. എന്നാല്‍ പറഞ്ഞതൊക്കെ ഇവിടെ കറങ്ങി നടപ്പുണ്ടെന്ന് എന്താണ് സഖാവേ. ഇതൊക്കെ പറഞ്ഞ് കൊടുക്കണ്ടേ. പിടിച്ചു തൂങ്ങാന്‍ ആള്‍ ഒന്ന് ട്രൈചെയ്തില്ലാരുന്നോ. സത്യം പറ. ഞങ്ങള്‍ക്കൊക്കെ അങ്ങനെ തോന്നിയതുപോലെ ഹൊ. ഈ പാര്‍ട്ടിയെ സമ്മതിക്കണം കേട്ടോ. സത്യത്തില്‍ സജി ചെറിയാന്‍ പറഞ്ഞതും ആരും ആദ്യം അറിഞ്ഞിരുന്നില്ല. ചാനലുകളോ പത്രക്കാരോ ഒന്നും അവിടെ ഇല്ലാരുന്നല്ലോ. പിന്നെ നമ്മുടെ ഭാഗ്യത്തിന് സഖാക്കള്‍ ഉണര്‍ന്നിരുന്നു പ്രവര്‍ത്തിച്ചു. അതുകൊണ്ട് പ്രസംഗം പുറത്തുവന്നു. കോടിയേരിയുടെ സജി ചെറിയാന്‍ ന്യായീകരണം കേട്ടാല്‍ തോന്നും ആദ്യം മന്ത്രി രാജി വച്ചു. പിന്നെ ഭരണഘടനയെ വിമര്‍ശിച്ച് പ്രസംഗിച്ചു എന്ന് പുറത്തിറങ്ങി അന്യായ നുണയാണെന്നേ പറയുന്നത്.