ഹാസ്യം വേണമത്രേ ഹാസ്യം; സ്പീക്കറെ പേടിയില്ലാത്തവര്‍ക്കൊക്കെ ചിരിക്കാം

Thiruvaa-Ethirva
SHARE

കേരള നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ കാണിക്കുമ്പോള്‍ അതിന്‍റെ ഹാസ്യം ചോരുന്നു എന്ന തോന്നലിനെ തുടര്‍ന്ന് ഇനി അത്തരം കലാപരിപാടികള്‍ പാടില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് റൂളിങ് നല്‍കി. സഭയില്‍ ഉറങ്ങിയ അംഗങ്ങളുടെ ദൃശ്യങ്ങള്‍ ഹാസ്യപരിപാടികളില്‍ കാണിച്ചത്രേ. ഉറങ്ങുന്നവരെ എങ്ങനെയും ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെ പാടാണ്. നിയമസഭക്ക് സ്വന്തമായി ടിവിയായി. ചാനലുകള്‍ ഇനി ഷൂട്ടിനായി വരണ്ട എല്ലാം വിളമ്പിക്കോളാം എന്നായിരുന്നു വാഗ്ദാനം.

ഇപ്പോള്‍ പറയുന്നു വിളമ്പുന്നത് എങ്ങനെ തിന്നണമെന്ന് നമ്മള്‌‍ പറയും എന്ന്. സഭാ ടിവി തരുന്ന ദൃശ്യങ്ങള്‍ രാത്രി ഒന്‍പതരക്കൊന്നും കാണിക്കാന്‍ പാടില്ലെന്ന്. അത് കണ്ട് ചിരിവന്നാല്‍ ആളുകളുടെ ഉറക്കം നഷ്ടപ്പെടും എന്നു കരുതിയാകും. നിരോധനത്തിന്‍റെ ചില കാരണങ്ങള്‍ കേട്ടാല്‍ അതിലും ചിരിവരും. അപ്പോള്‍ സ്പീക്കറെ പേടിയില്ലാത്തവര്‍ക്കൊക്കെ ചിരിക്കാവുന്നതാണ്. കാണാം തിരുവാ എതിര്‍വാ. 

MORE IN THIRUVA ETHIRVA
SHOW MORE