
പ്രിയ സഖാക്കളെ, സുഹൃത്തുക്കളെ. ദൃശ്യമാധ്യമ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിപോലും ഇല്ലാത്ത ഒരു അസാധാരണമായ കേസന്വേഷണത്തിന് മുതിരുകയാണ്. ഈ സ്വര്‍ണം കടത്തിയത് എവിടെ നിന്നെന്നും ആര്‍ക്കുവേണ്ടിയെന്നും ഈ ചാനലുകാരൊന്നും അന്വേഷിക്കുന്നില്ലെന്നും പറഞ്ഞ് സഖാക്കള്‍ ഭയങ്കര ബഹളമാണ്. എന്നാ പിന്നെ നമ്മളെക്കൊണ്ട് ആവുന്ന പോലെയുള്ള ഒരന്വേഷണം വേറൊരു കേസില്‍ നടത്തി നോക്കിയാലോ എന്ന് തോന്നി. തിരുവാ എതിര്‍വായാണെന്ന് കരുതി കണ്‍മുന്നില്‍ നടന്നൊരു ക്രൈമിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്നൊന്നും തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഞങ്ങളുടെ സിഐഡികള്‍ എത്തിച്ചു തന്നെ തെളിവുകള്‍ വച്ച് അന്വേഷണം ആരംഭിക്കുകയാണ്. കാണാം തിരുവാ എതിര്‍വാ.