കേരളം; സരിതയുടെ സോളറിന് മുമ്പും സ്വപ്നയുടെ സ്വർണത്തിന് ശേഷവും..!

solar-gold
SHARE

കുറച്ചു ദിവസങ്ങളായി രാജ്യത്തെ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ തെരുവിലാണ്. കേരളത്തില്‍ പിണറായി വിജയനെതിരെ പ്രതിഷേധിക്കാനാണ് വഴിയില്‍ ഇറങ്ങിയിരിക്കുന്നതെങ്കില്‍ അങ്ങ് രാജ്യ തലസ്ഥാനത്ത് രാഹുലിനെ ഇഡി പൊക്കാന്‍ വന്നതിനാലാണ്  പ്രകടനങ്ങള്‍. എന്തായാലും ഇതിന് മുമ്പ് കോണ്‍ഗ്രസുകാര്‍ ഇതുപോലെ ഒത്തൊരുമിച്ച് തെരുവിലിറങ്ങിയത് സ്വാതന്ത്ര സമരകാലത്താകാനാണ് സാധ്യത. അപ്പാ നമുക്ക് രാജ്യത്തെ മുഴുവന്‍ സമരങ്ങവും പറയാനുള്ള സമയമില്ലാത്തതിനാല്‍ ഇന്ന് കേരളത്തില്‍ ഒതുക്കുകയാണ്. എന്നുവച്ചാല്‍ പിണറായിക്കാലത്ത് മാത്രമല്ല. കുറച്ചു പഴങ്കതയുടെ ഭാണ്ഡവും അഴിക്കും. അപ്പോള്‍ സ്വാഗതം തിരുവാ എതിര്‍വാ

സമകാലീന കേരള രാഷ്ട്രീയത്തെ രണ്ടായി തിരിക്കാം. സരിതയുടെ സോളറിനു മുന്‍പും സ്വപ്നയുടെ സ്വര്‍ണത്തിന് ശേഷവും. സൂര്യപ്രഭയാണ് യുഡിഎഫിന് വിനയായതെങ്കില്‍ സ്വര്‍ണപ്രഭയാണ് എല്‍ഡിഎഫിന് തലവേദന. രണ്ടുസര്‍ക്കാരുകളെ കുഴപ്പിച്ച ഈ രണ്ടുകേസുകളും തമ്മില്‍ സമാനതകള്‍ ഏറെയുണ്ട്. സോളറിലും സ യുണ്ട് സ്വര്‍ണത്തിലും സ യുണ്ട്. സരിതയുലും സ യുണ്ട് സ്വപ്നയിലും സ യുണ്ട്. സോളറില്‍ മുഖ്യമന്ത്രിയും ഓഫീസുമുണ്ട് സ്വര്‍ണത്തിലും മുഖ്യമന്ത്രിയും ഓഫീസുമുണ്ട്. സോളറും ഒന്നാമന്‍റെ കുടുംബത്തെ നാറ്റിച്ചു സ്വര്‍ണവും ഏറെക്കുറെ നാറ്റിക്കുന്ന മട്ടാണ്. അപ്പോള്‍ നമുക്ക് ചരിത്രം വഴിയൊക്കെ ഒന്ന് പോയികറങ്ങിവരാം. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ പലതും നല്ല രസമാണ്. കാണാം തിരുവാ എതിർവാ.

MORE IN THIRUVA ETHIRVA
SHOW MORE