
അങ്ങനെ ആരും കരുതരുത്. ഒറ്റച്ചങ്കുള്ളവരുടെയും ഇരട്ടച്ചങ്കുള്ളവരുടെയുമൊക്കെ നെഞ്ചിടിപ്പ് ഉച്ചസ്ഥായിയില്‍ ആണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ഫലം എത്രയും വേഗം വരുന്നതു തന്നെയാണ് നല്ലത്. അപ്പോള്‍ ടെന്‍ഷനടിച്ചു നില്‍ക്കുന്നവരരുടെ ടെന്‍ഷന്‍ അല്‍പ്പം കുറക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് നമ്മള്‍ വന്നിരിക്കുന്നത്. നാട്ടില്‍ മറ്റ് വര്‍ത്തമാനങ്ങള്‍ കുറവായതിനാന്‍ ഇന്നും കൂടി മൂന്ന് തൃക്കാക്കര സ്ഥാനാര്‍ഥികളെയാണ് ഉന്നം വച്ചിരിക്കുന്നത്. ഇന്നുകൂടി ഇത് സഹിക്കണം എന്നപേക്ഷിച്ച് തുടങ്ങുകയാണ്.
രാഷ്ട്രീയം ഒഴികെ ഒട്ടുമിക്ക വിഷയവും ചര്‍ച്ചയായ പ്രചാരണത്തിനൊടുവില്‍ തൃക്കാക്കര ഇലക്്ട്രോണിക് പെട്ടിയിലായിരിക്കുന്നു. നല്ല രീതിയില്‍ ചികില്‍സയൊക്കെ നടത്തി നിന്നിരുന്ന ഒരു ഡോക്ടറുടെ അടുത്ത് ചെന്നിട്ട് വീട്ടില്‍ വന്ന് ഒരാളെ ചികില്‍സിക്കണം എന്നു കള്ളം പറഞ്ഞ് തട്ടിക്കൊണ്ടുപോകുന്ന കഥയൊക്കെ സിനിമയിലും സീരിയലിലും നമ്മള്‍ കണ്ടിട്ടുണ്ട്. അമ്മാതിരിയൊരു സിനിമയാണ് എല്‍ഡിഎപും സ്വപ്നം കണ്ടത്. പക്ഷെ എടുത്തു വന്നപ്പോള്‍ അവിശ്വസനീയത ഒന്നു കൂടി എന്നുമാത്രം. എന്തായാലും ഡോ ജോ ജോസഫ് എന്ന ഹൃദയചികില്‍സാ വിദഗ്ധന്‍ മണ്ഡലത്തിലെ ഹൃദയമുള്ള എല്ലാ മനുഷ്യരെയും വീട്ടില്‍ ചെന്നു കണ്ടു. ആര്‍ക്കും ഒപി ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. പക്ഷേ ഡോക്ടര്‍ വോട്ടു തേടിപ്പോയപ്പോള്‍ ശരിക്കും ഒപി ടിക്കറ്റെടുത്തവര്‍ ആശുപത്രിയില്‍ പെട്ടു. ആരും ടെന്‍ഷനടിക്കേണ്ടതില്ല. വോട്ടെടുപ്പൊക്കെ കഴിഞ്ഞ ഉടന്‍ ഡോക്ടര്‍ മടങ്ങുകയാണ് ആശുപത്രിയിലേക്ക്. കാണാം തിരുവാ എതിർവാ. വിഡിയോ കാണാം;