അടിതെറ്റിയാല്‍ ആരായാലും വീഴും; പൂഞ്ഞാറുകാരന് പൂമെത്ത വിരിച്ച് ബിജെപി..!

Thiruvaa
SHARE

സോളാര്‍ കേസ് സമയത്ത് സിഡി തേടി പോകാന്‍ നേരം തുടങ്ങിയ ചേസാണ്. ഇതുവരെ തീര്‍ന്നിട്ടില്ല. പിന്നീടിങ്ങോട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിക്ക് മുന്നിലും മറ്റും പലരും പോയപ്പോള്‍ സമാനമായ ചേസ് രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരം ലഭിച്ചിരുന്നു. ഏറ്റവും ഒടുവില്‍ പൂഞ്ഞാറുകാരന്‍ പിസി ജോര്‍ജാണ് അതിനുള്ള അവസരം ഒരുക്കിയത്. അപ്പോള്‍ ചേസും ആക്ഷനും ഡയലോഗുമൊക്കെയുള്ള.

പിസി ജോര്‍ജ് ഒരു പല്ലു കൊഴിഞ്ഞ സിഹമാണെന്നൊക്കെ പൊതുവെ കരക്കമ്പിയുണ്ട്. ഒറ്റക്ക് ആരുടെയും സഹായമില്ലാതെ ജയിച്ചവന്‍ എന്നൊക്കെ ജോര്‍ജ് വീരവാദം അടിക്കുമായിരുന്നെങ്കിലും ഇക്കുറി തോറ്റു. അടിതെറ്റിയാല്‍ ആനയും വീഴും എന്ന പറച്ചിലില്‍ ആശ്വാസം കണ്ടെത്തിയ പിസി ഇനി എന്ത് എന്നാലോചിച്ചിരിക്കുമ്പോളാണ് എഴുന്നെള്ളിപ്പിന് തയാറായി ബിജെപി എത്തിയത്. ഈരാറ്റുപേട്ടയില്‍ മുസ്ലീം വിഭാഗവുമായി അത്ര സുഖത്തിലല്ലാതായതോടെയാണ് പിസി തോറ്റത്. ഇതോടെ മൊത്തത്തില്‍ ഒരു മടുപ്പ് അക്കൂട്ടരോടുണ്ട്. അപ്പോളാണ് ബിജെപി വന്ന് വിളിച്ചത്. രോഗി ഇച്ഛിച്ചതും വര്‍ഗീയത വൈദ്യന്‍ കല്‍പ്പിച്ചതും വര്‍ഗീയത. അങ്ങനെ പിസി കൊമ്പുകുത്തി നടന്നു. സര്‍ക്കാരിന്‍റെ കൈയ്യില്‍ പിസിയെ തളക്കാനുള്ള തോട്ടിയോ പ്രോസിക്യൂട്ടറോ ഉണ്ടായിരുന്നില്ല.  പ്രതിപക്ഷം ഇതിനെ സര്‍ക്കാരിനെതിരായ ആയുധമാക്കി

തൃക്കാക്കര തിരഞ്ഞെടുപ്പു കാരണമാണോ എന്നറിയില്ല , സതീശന്‍ പറഞ്ഞത്ത് പിണറായിക്ക് കൊണ്ടു. കൊച്ചിയില്‍ വന്നുതന്നെ മറുപടി പറഞ്ഞു. പിസി ഒളിവിലാരുന്നതുകൊണ്ടൊന്നുമല്ല ഇതുവരെ പറയാതിരുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE