
ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റ ഇന്ത്യന്‍ പൗരന്മാര്‍ താന്‍ ഇന്ത്യയില്‍ത്തന്നെയല്ലേ നമ്മള്‍ ഉണര്‍ന്ന് എഴുന്നേറ്റത് എന്ന് ഞെട്ടലോടെ ചുറ്റും നോക്കി. അതെ രാജ്യത്ത് ഇന്ധന വില കുറച്ചിരിക്കുന്നു. എന്തുപറയണം എന്നറിയാതെ ഞെട്ടിത്തരിച്ചു. പിണറായി രണ്ടാമന്‍ അധികാരത്തില്‍ വന്നിട്ട് വര്‍ഷം ഒന്നായി. ചുരുക്കി പറഞ്ഞാല്‍ ആറാം വാര്‍ഷികം. ആദ്യ വട്ടത്തില്‍ ആള്‍ കപ്പിത്താന്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ക്യാപ്റ്റനാണ്. വെറും ക്യാപ്റ്റനല്ല. ക്യാപ്റ്റന്‍ കൂള്‍. അമേരിക്കയില്‍ ഇടക്കിടക്ക് പോയി വരുന്നതിനാല്‍ ക്യാപ്റ്റന്‍ അമേരിക്ക എന്നും വേണമെങ്കില്‍ സഖാക്കള്‍ക്ക് വിളിക്കാം. അവര്‍ക്കിപ്പോള്‍ പിണറായി സൂപ്പര്‍ ഹീറോ ആണല്ലോ. സര്‍ക്കാര്‍ വാര്‍ഷികത്തില്‍ വലിയ അലങ്കാരപ്പരിപാടികള്‍ ഇല്ലായിരുന്നു. മുണ്ടുമുറുക്കിയുടുത്തു ജീവിക്കുന്നതു കൊണ്ടൊന്നുമല്ല. വെറുതെ സീനാക്കണ്ട എന്നു വച്ചു. അത്രേയുള്ളൂ. സര്‍ക്കാരിന് ഇത് വിജയ ദിവസമാണെങ്കില്‍ പ്രതിപക്ഷത്തിന് പരാജയദിവസ് ആണ്.
വിനാശ വികസന ദിനമാണ് പ്രതിപക്ഷം ആഘോഷിച്ചത്. അത് മുഖ്യന്‍ അറിഞ്ഞാരുന്നോ. ദേണ്ട് പാസ്മാര്‍ക്കില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന്. സത്യത്തില്‍ ചെന്നിത്തലാജി ആയിരുന്നു പ്രതിപക്ഷ നേതാവെങ്കില്‍ കുറഞ്ഞത് ഈ ഒരു വര്‍ഷത്തില്‍ നാല് ആരോപണമെങ്കിലും കൊണ്ടുവന്നേനേ. ഇതിപ്പോ സതീശന്‍റെ വക കെ റെയില്‍ ഡയലോഗ് മാത്രമേയുള്ളൂ . പാസ്മാര്‍ക്കില്ലെന്ന് പ്രതിപക്ഷം പറയുന്ന സര്‍ക്കാരിന് എങ്ങനെ ഉപതിരഞ്ഞഎടുപ്പ് ജയിക്കാനാകും സഖാവേ. കാണാം തിരുവാ എതിർവാ.