മാഷും പിണറായിയും; വിപ്ലവ തിരുവാതിരയ്ക്കു ശേഷം ഇതാ വിപ്ലവ ചവിട്ടുനാടകം

Thiruva-ethirva
SHARE

തൃക്കാക്കരയിലെ എ‍ല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ആണ് മെയിന്‍ ഐറ്റം. എല്‍ഡിഎഫ് എന്നൊക്കെ പറയുമെങ്കിലും, അറിയാമല്ലോ, സിപിഎമ്മാണ് സകല പണിയുമെടുക്കുന്നത്. അവരുടെ ഒരു പരിപാടിയാകുമ്പോള്‍ അതിന്‍റേതായ രീതികളുമുണ്ടാകും. അതുകൊണ്ട് ആദ്യം കലാപരിപാടിയാണ്. പാര്‍ട്ടി കലാപരിപാടി എന്നുകേള്‍ക്കുമ്പോഴേ ആദ്യം ഓര്‍മ വരുന്നത് പാറശാല മോഡല്‍ തിരുവാതിരയായിരിക്കുമല്ലേ. എന്നാല്‍ തെറ്റി. ഇത്തവണ വെറൈറ്റിയാണ് പിടിച്ചിരിക്കുന്നത്.

ലൊക്കേഷന്‍ എറണാകുളം ആയതുകൊണ്ട് ഒരു തനത് സാധനം. കോണ്‍ഗ്രസില്‍ ചവിട്ടും കുത്തും കൊണ്ട് മടുത്ത കെ വി തോമസ് വരുന്നതുകൊണ്ടാണ് ചവിട്ടു നാടകമാക്കിയത് എന്ന് വിചാരിക്കരുത്. ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായിയാണ് മെയിന്‍ അട്രാക്ഷന്‍. അതും അമേരിക്കന്‍ യാത്രയൊക്കെ കഴിഞ്ഞ് ഒരു ഗ്യാപ്പിന് ശേഷം അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയുമാണ്.അപ്പോൾ കാണാം ഇന്നത്തെ തിരുവാ എതിർവാ.

MORE IN THIRUVA ETHIRVA
SHOW MORE