കയ്യാലപ്പുറത്തെ തോമ; കോൺഗ്രസിൽ നിന്ന് പാർട്ടി കോൺഗ്രസിലേക്ക്

Thiruvaa
SHARE

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമയമാണിത്. വിപ്ലവം ഉല്‍സവമായി പെയ്തിറങ്ങുമെന്ന് കരുതുന്ന സഖാക്കളുടെ ആഘോഷമാണ്.  ഇത്തവണത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അധികവും കൈകാര്യം ചെയ്യാന്‍ പോകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചാണ്. കോണ്‍ഗ്രസുമായുള്ള ദേശീയതലത്തിലെ ബന്ധം. കേരളഘടകത്തിന്റെ എതിര്‍പ്പ്, ഇതിനൊക്കെ പുറമെ ചില കോണ്‍ഗ്രസ് നേതാക്കളെ സെമിനാറിലേക്ക് ക്ഷണിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നേ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒന്നു ചൊറിഞ്ഞു നോക്കിയത്. അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടിയുയേടും മുഖ്യവിഷയം പാര്‍ട്ടി കോണ്‍ഗ്രസായിമാറി. കോണ്‍ഗ്രസിലെ വിശ്വപൗരന്‍ ശശി തരൂരിനേയും കുമ്പളങ്ങി പൗരന്‍ കെ.വി. തോമസ് മാഷിനേയുമാണ് സെമിനാറിന് ക്ഷണിച്ചത്. തരൂരിനോട് പോവണ്ടാന്ന് ഡല്‍ഹിയില്‍ നിന്ന് പറഞ്ഞതാ. പക്ഷേ തോമസ് മാഷ് വരുമോ ഇല്ലയോ എന്നതായിരുന്നു ഇന്നുച്ചവരെയും പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ ആളുകള്‍ പരസ്പരം ചോദിച്ചോണ്ടിരുന്നത്. ഈ മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന അതേ ചോദ്യം.

അല്ല തോമസ് വരുമോ ഇല്ലയോ ? നമുക്ക് പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ സഖാവിനോട് ചോദിക്കാം. കടുത്ത പ്രതിസന്ധിയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സിപിഎം പാര്‍ട്ടിയുടെ സംഘാടകസമിതിക്കുള്ളതിനേക്കാള്‍ കടുത്ത ടെന്‍ഷനിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം.  ശത്രുപക്ഷത്തെ ഒരു പാര്‍ട്ടിയുടെ പരിപാടിയുണ്ടാക്കുന്ന ഒരോ പുകിലേ. ഈ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു കാര്യം മൊത്തം തമാശയാണ്. കെപിസിസി പ്രസിഡന്‍റ് വരെ നിന്ന് കേള്‍ക്കുകയല്ലേ. ആരായാലും ചൂടാവും. കെ. സുധാകരനും ചൂടാവാനുള്ള അര്‍ഹത ഉണ്ട്. ഒന്നാമത് ഈ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ. അപ്പോഴാണ് സിപിഎം പരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസിനും മറുപടി പറയേണ്ടിവരുന്നത്. എങ്ങനെ സഹിക്കാനാണ്.

വളരെ മികച്ച ഒരുപമ. സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കാന്‍ പ്രേക്ഷകര്‍ക്ക് വിടുന്നു.  ഇതാണ് നേരത്തെ പറഞ്ഞത്. കോണ്‍ഗ്രസിന്‍റെ ചെലവില്‍ സെമിനാര്‍ ഹിറ്റാക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്. നാട്ടിലേത് തേങ്ങവീണാലും അത് തങ്ങളുടെ തലയില്‍ തന്നെ വീഴാനായി തലയും വെച്ച് നടക്കുന്ന ഒരു പാര്‍ട്ടിയായിപ്പോയി ഇത്. അതുകൊണ്ടൊരു ഗുണമുള്ളതെന്താണെന്ന് വച്ചാല്‍ കെ.വി. തോമസ് എന്ന കോണ്‍ഗ്രസുകാരന്‍ നെഹ്റൂവിയനും ഗാന്ധിയനുമൊക്കെയായി മാറി എന്നതാണ്. 

സംഗതി ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പൊക്കിപ്പറഞ്ഞതുകൊണ്ട് ഒരുകാര്യമില്ലല്ലോ. ഇനി തോമസ് മാഷിന്‍റെ ഊഴമാണ്. വേണ്ടതൊക്കെ സിപിഎം നേതാക്കള്‍ പറഞ്ഞുപ്രോല്‍സാഹനം കൊടുത്ത സ്ഥിതിക്ക് എന്താണ് പറയാന്‍ പോകുന്നതെന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്‍റിന് മാത്രമേ മുന്‍ധാരണക്കുറവുള്ളു, എന്നാ ആ മുഖദാവില്‍ നിന്നുതന്നെയായിക്കോട്ടെ. കെ.വി. തോമസ് മാഷിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

MORE IN THIRUVA ETHIRVA
SHOW MORE