മനുഷ്യച്ചങ്ങല അല്ല; സുരേന്ദ്രന്റെ ബോറടി മാറ്റി കോൺഗ്രസിന്റെ മനുഷ്യഭൂപടം

thiruva-ethirva
SHARE

ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 72 കൊല്ലമായി ഇന്നേക്ക്. നാഥുറാം വിനായക് ഗോ‍ഡ്സേയുടെ വെടിയേറ്റാണ് മരിച്ചത്, ഓട്ടോറിക്ഷ ഇടിച്ചട്ടല്ലെന്ന് പ്രത്യേകം പറയട്ടെ. ഗാന്ധി വിരോധികള്‍ക്ക് വരെ  ഗാന്ധി സ്തുതിപാഠകര്‍ ആകേണ്ടി വന്നു എന്നതാണ് ആ മഹാത്മാവ് കാലത്തിന് കരുതിവച്ച ട്വിസ്റ്റ്. ഇത്തരം, ചരിത്രത്തിന്‍റെ ബ്ലാക്ക് ഹ്യൂമറില്‍ ചവിട്ടി നിന്ന് ആരംഭിക്കുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

പിണറായി വിജയന്‍റെ നേതൃത്തില്‍ മനുഷ്യമഹാശൃംഖല നാട്ടില്‍ അരങ്ങേറിക്കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസുകാര്‍ക്ക് അതുപോലെ വല്ലതും സംഘടിപ്പിക്കണമെന്ന് തോന്നിയത്. എന്നാ പിന്നെ മറ്റൊരു മനുഷ്യച്ചങ്ങല സംഘടിപ്പിച്ചാലോന്ന് വച്ചാല്‍ അത് ബിജെപിയുടെ കെ. സുരേന്ദ്രന് വലിയ മടുപ്പും ബോറടിയും ആകും. അതുകൊണ്ട് സമരരീതി ഒന്ന് മാറ്റിപ്പിടിക്കണം. അതുകൊണ്ട് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന, ഗാന്ധിരക്ഷസാക്ഷിദിനത്തില്‍ വെറൈറ്റി ആയി ഒരു സമരം ആസൂത്രണം ചെയ്തത്. 

സുരേന്ദ്രനെപ്പോലുള്ള ഒരു നേതാവിനെ ബോറടിപ്പിക്കാന്‍ പാടില്ലല്ലോ. സിപിഎം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല കണ്ട് ബോറടിമാറ്റാന്‍ തലകുത്തനെ നിന്ന് നടന്നും കിടന്നുകൊണ്ട് ഭക്ഷണം കഴിച്ചും നിന്നുകൊണ്ട് ഉറങ്ങിയുമൊക്കെയാണ് സുരേന്ദ്രന്‍ജി ഇപ്പോ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇങ്ങനെ മാറ്റങ്ങള്‍ മറ്റ് പല ജീവിതചര്യകളിലും അദ്ദേഹം വരുത്തിയ സ്ഥിതിക്ക് ആ നിലയ്ക്ക് കോണ്‍ഗ്രസ് കൂടി അത്തരത്തിലൊരു ബോറടി സമരം നടത്തി സുരേന്ദ്രന്‍ജിയെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലല്ലോ. അപ്പോഴാണ് ഭരണഘടനാസംരക്ഷണറാലിയും മനുഷ്യഭൂപടവും എന്ന പരിപാടി കോണ്‍ഗ്രസുകാരുടെ തലയില്‍ ഉദിച്ചത്. എന്തുകൊണ്ടും അടിപൊളിയാക്കാം. ഒന്നാമത് ഒരു മനുഷ്യച്ചങ്ങല സംഘടിപ്പിക്കുക എന്നുവച്ചാല്‍ വല്യ പാടാണ്. പ്രധാന കാര്യം ഈ നേതാക്കന്‍മാരുടെ ക്യാമറകളും ഉള്ളിടത്തുമാത്രമേ ഈ കോണ്‍ഗ്രസുകാര്‍ തമ്പടിക്കാറുള്ളു എന്നതുതന്നെ. അതുകൊണ്ട് ഒരു സ്ഥലത്തെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കാവുന്ന ഒരു പരിപാടി എന്ന ആശയത്തില്‍ നിന്നാണ് മനുഷ്യഭൂപടം രൂപം കൊണ്ടത്. സംഗതി തീര്‍ത്തും വെറൈറ്റിയായിരുന്നു. സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ടും ഒരു പുതിയ അനുഭവമായിരിക്കും.

കോണ്‍ഗ്രസ് പരിപാടിയുടെ ഔദ്യോഗിക തുടക്കം രാവിലെ വയനാട്ടിലായിരുന്നു. രാഹുല്‍ജി വന്നു വിളക്കുകൊളുത്തിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്ന നിലവിളക്കിനുപോലും ചില പ്രത്യേകതകളുണ്ട്. നേതാക്കളുടെ എണ്ണത്തിനനനുസരിച്ച് തിരിയിടാവുന്ന വിളക്കാണത്. ഗാന്ധി രക്തസാക്ഷിദിനമായതുകൊണ്ട് ഗാന്ധിജിയെ സ്മരിക്കാം. ഒപ്പം കൊലപാതകികളേയും പറയാം. അതുവഴി മോദിക്കിട്ടും രണ്ടുപറയാം. രാഹുലിനെ സംബന്ധിച്ച് എളുപ്പമായിരുന്നു കാര്യങ്ങള്‍. മനസാന്നിധ്യം കൈവിടാതെ തര്‍ജമ നടത്തിയ രമേശ് ചെന്നിത്തലയ്ക്ക് കേരളനാടിന്‍റെ നിറഞ്ഞ കൈയ്യടി.

രാഹുല്‍ ഗാന്ധി ഗാന്ധിജിയെക്കുറിച്ച് പറഞ്ഞെങ്കില്‍ കേരളത്തില്‍ ബിജെപിക്ക് ഗാന്ധിജിയെക്കുറിച്ച് പറയാന്‍ മറ്റൊരാളുണ്ട്. മുന്‍ സിപിഎമ്മുകാരനും മുന്‍ കോണ്‍ഗ്രസുകാരനും ഇപ്പോ ബിജെപി വഴി ദേശീയ മുസ്ലിമും ആയ അബ്ദുല്ലക്കുട്ടി. ദേശീയമുസ്ലിമായി പരിവര്‍ത്തനം ചെയ്യപ്പെട്ട അബ്ദുല്ലക്കുട്ടിജിക്ക് ഇപ്പോ ഒരു ഗാന്ധിയനും കൂടിയാവേണ്ടിവന്നു. ഒക്കെ ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം വന്ന മാറ്റമാണ്. ഗാന്ധിജിയെ കൊന്നതിന്‍റെ 72ം വാര്‍ഷികാചരണത്തിലാണ് ബിജെപി കേരളത്തില്‍ ഗാന്ധി സങ്കല്‍പ യാത്ര സംഘടിപ്പിച്ചത്. അതുകൊണ്ട് രാഹുല്‍ ഗാന്ധിക്കുള്ള മറുപടി അബ്ദുല്ലക്കുട്ടി ഗാന്ധിയന്‍ നല്‍കും.

ആ കരച്ചില്‍ കണ്ടും നമുക്കും കണ്ണുനിറയുന്നുണ്ടെങ്കില്‍ ഒന്ന് സൂക്ഷിച്ചേക്കണം. വിദഗ്ധനായ ഒരു കണ്ണുരോഗവിദഗ്ധനെ കാണുന്നതിനൊപ്പം ബുദ്ധിസ്ഥിരതകൂടി പരിശോധിക്കേണ്ടതുണ്ട്. സംഘപരിവാരത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനമായ ഗാന്ധിവധത്തെക്കുറിച്ച് അബ്ദുല്ലക്കുട്ടി ഒരു പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അതുകേള്‍ക്കാന്‍ തയ്യാറായിക്കോളൂ. ഒരു മുന്നറിയിപ്പുണ്ട്. അവരവരുടെ സാമാന്യബുദ്ി അനുസരിച്ചുവേണം ഇനിയുള്ള പ്രസംഗങ്ങള്‍ കേള്‍ക്കാനും വിലയിരുത്താനും. അതൊക്കെ കേട്ട് ആര്‍ക്കെങ്കിലും സത്യമാണെന്ന് തോന്നിയാല്‍ അതിന്‍റെ യാതൊരു ഉത്തരവാദിത്തവും തിരുവാ എതിര്‍വാ ഏറ്റെടുക്കുന്നതല്ല. എല്ലാം നിങ്ങളുടെ സ്വന്തം റിസ്കില്‍ മതി.

അബ്ദുല്ലക്കുട്ടി എന്ന ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് പറയുന്ന പ്രകാരം ഹിന്ദു മഹാസഭ തീവ്രവാദ സംഘടനയാണ്. ആ സംഘടനയുമായി ബിജെപിക്കോ ആര്‍എസ്എസിനോ ബന്ധമില്ല. പക്ഷേ ഹിന്ദു മഹാസഭയുടെ പ്രസിഡന്‍റായിരുന്ന, ഹിന്ദുത്വസംഹിതയുടെ ആചാര്യനായിരുന്ന സവര്‍ക്കറുടെ ഛായാചിത്രം, സ്വാതന്ത്ര്യസമരസേനാനി ആണെന്നും പറഞ്ഞ് പാര്‍ലമെന്‍റില്‍ ഗാന്ധിക്ക് തൊട്ട് മുന്നിലായി സ്ഥാപിച്ചത് 2003 ഫെബ്രുവരിയിലായിരുന്നു. അന്ന് ഭരിച്ചത് അടല്‍ ബിഹാരി വാജ്പേയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ഇതേ സവര്‍ക്കറുടെ ചിത്രത്തിന് മോദിയും അമിത് ഷായും പുഷ്പാര്‍ച്ചന നടത്താറുമുണ്ട്. അതുപോരാഞ്ഞിട്ടാണ് ബിജെപി എംപിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടയില്‍ നാഥുറാം ഗോഡ്സേ ദേശസ്നേഹി എന്ന് വിളിച്ചുപറഞ്ഞതും പിന്നെ മാപ്പ് പറയേണ്ടി വന്നതും. അബ്ദുല്ല കുട്ടിക്ക് ഇതൊന്നും അറിയാത്തുകൊണ്ടാവില്ല. മറക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് മാത്രം പറഞ്ഞതാവും. 

കോണ്‍ഗ്രസുകാര്‍ ഈ നാടിനോട് ചെയ്ത വലിയ നന്‍മയായി കണ്ടാ മതി അതിനെ.അബ്ദുല്ലക്കുട്ടിയോട് ഗാന്ധിജിയുെട ആത്മാവ് പൊറുക്കട്ടെ. ഇതൊക്കെ കേള്‍ക്കുമ്പോഴാണ് ചരിത്രം എന്ന ഒന്നിനെ ഓര്‍ത്തുപോവുന്നത്. ഇവരുടെ ഈ പറച്ചിലുകേട്ടിട്ട് ചരിത്രം മനുഷ്യരൂപം പൂണ്ട് വന്നാല്‍ എങ്ങനെയിരിക്കും. ആ ചരിത്രത്തിന് എന്താണ് സംഭവിക്കുക. ഒന്ന് ഭാവനയില്‍ കണ്ടുനോക്കാം.ഇങ്ങനെ കണ്ണുകാണാത്തവരായി നിന്നു കൊടുക്കാതിരുന്നാല്‍ തന്നെ ഈ രാജ്യത്തെ പലവിധ പ്രശ്നങ്ങള്‍ക്കും ഏറെക്കുറെ പരിഹാരമാവും. ഒരിടവേള കഴിഞ്ഞാവാം ബാക്കി.

അബ്ദുല്ലക്കുട്ടിക്ക് ഇനിയും ഏറെ പറയാനുണ്ട്. അതിലൊന്ന് ആര്‍എസ്എസിനേയും ബിജെപിയേയും ഒന്നും കേരളക്കാര്‍ വേണ്ട രീതിയില്‍ മനസിലാക്കിയിട്ടില്ല എന്ന പരാതിയാണ്. മുഖത്തേക്ക് ഒക്കെ നോക്കാം. ഇപ്പോ നോക്കുമ്പോ പക്ഷേ അബ്ദുല്ലക്കുട്ടിയുടെ മുഖം വരെ കാണാം. വളരെ സമീപകാല ചരിത്രം മാത്രമുള്ള ഏവരും ഓര്‍ത്തിരിക്കാന്‍ സാധ്യതയുള്ള കുട്ടിയ ആ പൂമുഖത്ത് കണ്ടാല്‍ വിശ്വസിക്കാമോ. അതില്‍ കുഴപ്പമുണ്ടോ?

ഈ വിദ്യാഭ്യാസവും പരീക്ഷ പാസായി ജോലി കിട്ടിയതുമൊന്നും ഒരു ബിജെപിക്കാരന്‍ എന്ന നിലയ്ക്ക് ഇങ്ങനെ ഉറക്കെ പറയാന്‍ പാടുണ്ടോ കുട്ടിജീ.. ഒന്നുമില്ലേലും ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പെടുന്ന പാട് സാക്ഷാല്‍ മോദിജിക്കല്ലേ അറിയൂ. ആ സഹനമാതൃക, ത്യാഗസന്നധത എന്നതുകൊണ്ട് അബ്ദുൂല്ലക്കുട്ടി ഉദ്ദേശിക്കുന്ന ഇങ്ങനെയാവാനാണ് സാധ്യത. ഇപ്പോ ഏതായാലും കക്കൂസ് പണി നിര്‍ത്തിയിട്ടുണ്ട്. ഭക്ഷണം വാങ്ങി കഴിക്കാനുള്ള അവസ്ഥ ഇല്ലാതാക്കിയാലും മതിയല്ലോ.

ബെസ്റ്റ്. ഇതൊക്കെ ആ ടി.പി. സെന്‍കുമാറിനോടും ഒന്നു പോയി പറഞ്ഞുകൊടുക്കണം. മദ്രസ, മുസ്ലിമുകള്‍ എന്നൊക്കെ പറഞ്ഞ് വര്‍ഗീയത വിളിച്ചുപറയുന്ന തിരക്കിലാണ്. ചുരുങ്ങിയത് മോദിജി ചെയ്യുന്നതിന്‍റെ നല്ലവശം ബിജെപിക്കാര്‍ക്കെങ്കിലും മനസിലായാല്‍ മതിയായിരുന്നു. ചുരുക്കത്തില്‍ അബ്ദുല്ലക്കുട്ടി എന്ന അഭിനവ ഗാന്ധിയന്‍മാരെ തല്‍ക്കാലം നമുക്കീ ദൃശ്യത്തില്‍ നിന്ന്  ഒറ്റയടിക്ക് മനസിലാക്കാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...