എ.കെ.ബാലനും സിനിമയും തമ്മിലുള്ള ബന്ധം ചെറുതല്ല. മലയാളത്തിലെ ആദ്യശബ്ദചിത്രത്തിന്റെ പേര് ബാലന് എന്നായതുകൊണ്ടാണോ എന്നറിയില്ല സിനിമയെപ്പറ്റി പറയുമ്പോള്‍ ബാലന് മന്ത്രിക്ക് നൂറുനാവാണ്. തന്റെ വകുപ്പായതുകൊണ്ട് സിനിമയെ ഇനി നേര്‍വഴിക്ക് നയിച്ചശേഷമേ വിശ്രമമുള്ളൂ എന്നാണ് ബാലന് പറയുന്നത്. സിനിമാക്കാരുടെ കുരുത്തക്കേട് ഇനി നടപ്പില്ല. നിയമം മൂലം അത് നിരോധിക്കാനൊരുങ്ങുകയാണ് ബാലന്.