വേങ്ങരയിലാണ് നേതാക്കള്മുഴുവന്. സ്ഥാനാര്‍ഥികളാകട്ടെ സ്കൂളിലാണ്. ആയകാലത്ത് സ്കൂളില്‍ പോകാന്‍ കഴിയാത്തവരെപ്പോലെയാണ് പലരുടെയും െപര്‍ഫോമന്‍സ്. മുഴുവന്‍ സ്ഥാനാര്‍ഥികളെയും പിടിച്ച് സ്കൂളിലെ ഓഡിറ്റോറിയത്തില്‍ ഇരുത്തിയവര്‍ക്ക് നമോവാകം. സമ്മതിച്ചിരിക്കുന്നു. കെഎന്‍എ ഖാദറൊക്കെ പറയുന്നത് കേട്ടാല്‍ മറ്റാരും ഈ സ്കൂള്‍ എന്നുപറയുന്ന സാധനമേ കണ്ടിട്ടില്ലാന്ന് തോന്നിപ്പോകും.
വിജയപരാജയം ദൈവത്തിന് വിട്ടുകൊണ്ടേയിരിക്കുകയാണ് നമ്മുടെ ബീജേപ്പി സ്ഥാനാര്‍ഥിയും. സംസ്ഥാന സര്‍ക്കാരിന്റെ വിധിയെഴുത്താകും വേങ്ങരയിലെന്ന് തട്ടിവിടുന്നുണ്ട് ശോഭേച്ചിയും കൂട്ടരും. സ്ഥാനാര്‍ഥിയുടെ പോക്ക് കണ്ടിട്ട് പുള്ളിയുടെ വിധിയെഴുത്താകും എന്നാണ് തോന്നുന്നത്. മറ്റുസ്ഥാനാര്‍ഥികള്‍ ജയിച്ചാലും നിവേദനം നല്കാന് ജനങ്ങള്ക്കൊപ്പമുണ്ടാകുമെന്നാണ് പ്രധാന വാഗ്ദാനം. വേദിയിലിരിക്കുന്ന മറ്റുചില സ്ഥാനാര്‍ഥികളും ബിജേപ്പിക്ക് പഠിക്കുന്നുണ്ട്.