ഇത്രേം കാലം നമ്മളൊക്കെ രാഹുല്‍ഗാന്ധിയെക്കുറിച്ച് ധരിച്ചുവച്ചിരിക്കുന്നതൊക്കെ തെറ്റാണ്. അതുമനസിലാക്കാന്‍ രാഹുലിന് അമേരിക്കയില്‍ പോയി സംസാരിക്കാന്‍ ഒരവസരം കിട്ടേണ്ടിവന്നു. പണ്ട്, സ്വാമി വിവേകാനന്ദന് ഷിക്കാഗോയില്‍ പോയി ലോകത്തെ ഞെട്ടിച്ചതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് രാഹുലിന്റെ ഈ അമേരിക്കന്‍ പ്രകടനം എന്നും നോട്ട് ചെയ്യണം. ആദ്യം കോണ്‍ഗ്രസ് എന്തുകൊണ്ട് തോറ്റു എന്നതിന്റെ യാഥാര്‍ഥ്യം വിളിച്ചുപറയുന്ന ചടങ്ങാണ്. ശ്രദ്ധിച്ച് കേള്‍ക്കണം.
എന്നുവച്ചാല്‍ പരസ്പരം മിണ്ടാട്ടം മുട്ടിയപ്പോള്‍ തോറ്റുപോയി എന്ന് ചുരുക്കം. അല്ലെങ്കിലും 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എടുക്കേണ്ട നിലപാടുകളും പ്രവര്ത്തനങ്ങളുമൊക്കെയാണല്ലോ ചര്‍ച്ച ചെയ്തത്. 2009ല്‍ അധികാരം വീണ്ടും കിട്ടിയപ്പോള്‍ ടുജി, കല്‍ക്കരി തുടങ്ങി കുംഭകോണങ്ങളുടെ വലിയ ലിസ്റ്റ് വന്നില്ലേ. അതിലൊക്കെ എന്താണിത്ര സംസാരിക്കാന്‍. അങ്ങനെ ചര്‍ച്ച ചെയ്തിട്ടല്ലല്ലോ ആളുകള്‍ കൈയ്യിട്ടുവാരല്‍ പരിപാടി നടത്തുന്നത്. അങ്ങനെ എല്ലാരും വലിയ കോടീശ്വരന്മാരായി, അഹങ്കാരം വന്നു, മിണ്ടാതായി. അതല്ലേ രാഹുല്‍ജി സംഭവിച്ചത്. ഇതൊക്കെ പറയാന്‍ അമേരിക്കവരെ പോവേണ്ടി വന്നു ലേ.
അടുത്തതാണ്, ക്ലാസ്. രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറയുന്നു. രാജ്യത്തെ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുലിനെക്കുറിച്ച് വല്ലാതെ പറയാനൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ രാഹുല്‍ തന്നെ രാഹുലിനെക്കുറിച്ച് പറയേണ്ടിവരും. കുറച്ച് സമയമേയുള്ളു. കുറഞ്ഞവാക്കുകളില്‍ താങ്കള്‍ക്ക് താങ്കളെക്കുറിച്ച് വിശദീകരിക്കാം.
അത് സമ്മതിച്ചു തന്നിരിക്കുന്നു. അതും പറഞ്ഞ് ഇനി കരയണ്ട. മുമ്പ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം മലയാളി ജനതയെ അറിയിച്ചതാണ്. അന്നത് വേണുഗോപാലായതുകൊണ്ട് ചുമ്മാ പൊക്കി പറയുകയാണെന്നാണ് കരുതിയത്. ഇനിയിപ്പോ താങ്കള്‍ നേരിട്ടു അത് പറഞ്ഞ് സ്ഥിതിക്ക് വേണുഗോപാലിനൊപ്പം നമ്മളും ചേരുകയാണ്.
ഇതിനിടയില്‍ ഒരു കാര്യം വിട്ടു. നരേന്ദ്രമോദിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ അല്ലേ. താങ്കളൊരും പൊട്ടനല്ല എന്നു വിശദീകരിച്ച സ്ഥിതിക്ക് മോദിയെക്കുറിച്ചും നല്ല രണ്ടുവാക്കുകള്‍ പറയാവുന്നതാണ്. ഒന്നു ശ്രമിക്കൂ, താങ്കളെക്കൊണ്ട് പറ്റും.