കോവളം കൊട്ടാരം പറഞ്ഞപ്പോഴാണ് ജയിലില്‍ നിന്നിറങ്ങിയ എം.വിന്‍സന്റ് എംഎല്‍എയെ ഓര്‍ത്തത്. ആളിപ്പോ ഒറ്റയ്ക്കൊരു സമരം സംഘടിപ്പിച്ചിട്ടുണ്ട്. കൊട്ടാരത്തിനു വേണ്ടി. കൊട്ടാരത്തിനായി സമരം വേണ്ടെന്ന് കെപിസിസി യോഗം ചേര്‍ന്ന് തീരുമാനിച്ചതൊക്കെയാണെങ്കിലും പുള്ളിക്കാരനൊരു പൂതി. ജയിലിലൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയതല്ലേ. ആര്‍ക്കായാലും തോന്നും.
സമരം 24മണിക്കൂര്‍ നേരത്തേക്കാണെങ്കിലും അതുകഴിയും മുമ്പ് നേതാക്കളൊക്കെ എത്തുമോ എന്നകാര്യത്തില്‍ കുറച്ച് ആശങ്കയൊക്കെയുണ്ട്. പക്ഷേ വിന്‍സന്റ് അത് പുറത്ത് കാണിക്കില്ല. കാണിക്കരുത്. കാണിച്ചാല്‍ പോയില്ലേ.