നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും അറസ്റ്റൊക്കെ ഉണ്ടാവുമെന്നാണ് കേള്‍ക്കുന്നത്. നടനും സംവിധായകനും പോരാത്തതിന് ദിലീപിന്റെ സുഹൃത്തുകൂടിയായ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയൊക്കെ കൊടുത്ത സ്ഥിതിക്ക് സംഗതി ശരിയാണെന്നുവേണം കരുതാന്‍. പോരാത്തതിന് പൊലീസ് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിച്ചതോടെ ആശുപത്രിയില്‍ പോയി നാദിര്ഷം അഡ്മിറ്റാവുകയും ചെയ്തതുകൊണ്ട് സംഗതി നൂറുവട്ടം ശരിതന്നെയാണ്. ഏത്, അറസ്റ്റ്.