നാട്ടില്‍ മദ്യം ഇങ്ങനെ ഒരു വിഷയമായി കത്തുമ്പോള്‍ സ്വാഭാവികമായും നാട്ടുകാര്‍ മിസ് ചെയ്യുന്ന ഒരാളുണ്ട്. സാക്ഷാല്‍ വി.എം. സുധീരന്. ആദര്ശധീരന് എവിടെ എവിടെ എന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി ഇന്നദ്ദേഹം എത്തിയിരുന്നു. ചില കളികള്‍ കാണാനും ചിലതൊക്കെ കളിക്കാനും.
കെപിസിസി മുന്‍ പ്രസിഡന്റ് എന്ന പദവിക്കൊന്നും നിലവിലെ സാഹചര്യത്തില്‍ വല്യ റോളൊന്നും ഇല്ല. എംഎല്‍എ മാത്രമായിപ്പോയ ഉമ്മന്ചാണ്ടിയെയൊക്കെ നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. പക്ഷേ പദവിയൊന്നുമില്ലാത്ത സുധീരന് ആദര്‍ശത്തെ അസ്ക്യത വല്ലാതെ കൂടുതലാണെന്നാണ് ഇതുവരെയുള്ള അനുഭവം പഠിപ്പിക്കുന്നത്. അതുകൊണ്ട് മദ്യവിരുദ്ധവേദികളില് മുഴുവന്‍സമയ പ്രവര്‍ത്തനത്തിന് കെപിസിസിസിയുടെ ഈ മുന്‍ പ്രസിഡന്റിനെ അദ്ദേഹം തന്നെ പൂര്‍ണമായും വിട്ടുതന്നിരിക്കുന്നു. സന്തോഷിച്ചാട്ടെ.