പകുതിവില തട്ടിപ്പിന്‍റെ ആഴമെത്ര വ്യാപിതിയെത്ര എന്ന് മനസിലാകാതെ പകച്ച് നില്‍ക്കുകയാണ് പ്രബുദ്ധ കേരളം. എത്രപേര്‍ കബളിപ്പിക്കപ്പെട്ടു എന്നതില്‍ പോലും കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ പരിപാടികളില്‍ പങ്കെടുപ്പിച്ചുകൊണ്ട് ,വിശ്വാസ്യത നേടിയെടുത്ത് നടത്തിയ തട്ടിപ്പില്‍ പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും ഓരോന്നായി പുറത്തുവരികയാണ്. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണോ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ലേ? സംസ്ഥാനവ്യാപകമായി നടന്ന തട്ടിപ്പിന്‍റെ വേര് തേടി കേന്ദ്ര ഏജന്‍സികള്‍ എത്തുമ്പോള്‍ ഉത്തരമാകുമോ?