സമീപകാലത്ത് കണ്ട ഏറ്റവും വലിയ തട്ടിപ്പിന്‍റെ ഞെട്ടലിലാണ് കേരളം. വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച്, ടു വീലര്‍ മുതല്‍ ഗൃഹോപകരണങ്ങളും കാര്‍ഷികോപകരണങ്ങളുമടക്കം പകുതിവിലയ്ക്ക് നല്‍കുമെന്ന് പറഞ്ഞ് അനന്തുകൃഷ്ണന്‍ എന്ന പ്രതി കബളിപ്പിച്ചത് എത്രപേരെയെന്ന് ഇപ്പോഴും കൃത്യമായ കണക്കിലേക്ക് എത്തിയിട്ടില്ല. വിവിധ ജില്ലകളില്‍നിന്ന് വന്‍ പരാതിപ്രളയമാണ് അനന്തുകൃഷ്ണനെതിരെ വന്നുകൊണ്ടിരിക്കുന്നത്. അറിഞ്ഞും അറിയാതെയും രാഷ്ട്രീയനേതാക്കളും പൊതുപ്രവര്‍ത്തകരും തട്ടിപ്പിന്‍റെ ഭാഗമാവുക മാത്രമല്ല ഇരകളും ആയിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. തട്ടിപ്പുകാര്‍ക്ക് എല്ലാ കാലത്തും നല്ല വളക്കൂറുള്ള മണ്ണായ കേരളം അങ്ങനെ മറ്റൊരു തട്ടിപ്പിന്‍റെ കൂടി വേദിയായിരിക്കുകയാണ്. എന്താണ് സിഎസ്ആര്‍ തട്ടിപ്പ്, എന്തുകൊണ്ടാണ് നമ്മളെ ഇത്രവേഗത്തില്‍ പറ്റിക്കാന്‍ കഴിയുന്നത്?