തൃശൂരിങ്ങെടുക്കുവ, എന്നു പറഞ്ഞ് ലോക്സഭയിലെത്തിയ സുരേഷ് ഗോപിക്ക് അത്ര പെട്ടെന്ന് പൊക്കാന്‍ പറ്റാത്ത, ഇത്തിരി കനംകൂടിയ വകുപ്പിന്‍റെ ചുമതലയാണ് കിട്ടിയത്. പെട്രോളിയം. പിന്നെ ടൂറിസമാണ്. സഹകരിച്ചുപോയില്ലെങ്കില്‍ കേരളസര്‍ക്കാരും വകുപ്പുമന്ത്രിയുമായി മാസ് ഡയലോഗും കട്ട ഫൈറ്റും ഉണ്ടാവാനിടയുള്ള ഒരു പ്രത്യേകതരം തിരക്കഥയായിരിക്കും അവിടെ എന്നതില്‍ സംശയം വേണ്ട. ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള ഒരു സംസ്ഥാനത്തിന്‍റെ പ്രതിനിധിയായി ജോര്‍ജ് കുര്യന്‍ എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക? ഇന്ധനവും സബ്സിഡിയും ഉള്‍പ്പെടെ കാലങ്ങളായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ നേരിടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പുതിയ സഹമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിക്കാമോ? കേസും കൂട്ടവുമൊക്കെയായി ആകെ കലങ്ങിയ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നിലവിലെ ഇക്വേഷനില്‍ പുതിയ മന്ത്രിമാര്‍ ആര്‍ക്കാണ് ഗുണമാകുക? ആരെടുക്കും കേരളം?