ഒരു ചക്കയിലൂടെ രണ്ടു തലമുറയുടെ കഥപറയുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. യൂടൂബിൽ റിലീസ് ചെയ്ത തേൻവരിക്ക എന്ന ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മരണാസന്നയായ മുത്തശ്ശിക്ക് തേൻവരിക്ക കഴിക്കാൻ മോഹം. ആഗ്രഹ സഫലീകരണത്തിനായി ഇറങ്ങിത്തിരിക്കുന്ന പേരക്കുട്ടിയും സുഹൃത്തും. അവർ നേരിടുന്ന പ്രതിസന്ധികൾ. ആശിഷ് ചിന്നപ്പയാണ് തേൻവരിക്ക എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുടൂബിൽ റിലീസ്ചെയ്ത ചിത്രം ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു.