പ്രേക്ഷകർ ഹൃദയത്തിലേറ്റി '777 ചാർലി'; കന്നടയിലെ മലയാളിത്തിളക്കം

kannada
SHARE

പ്രേക്ഷകർ ഹൃദയത്തിലേറ്റിയ, വളർത്തു നായയുടെ കഥ പറയുന്ന "777 ചാർലി " എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മലയാളിയും കാസർകോട് ബദിയടുക്ക സ്വദേശിയുമായ കെ.കിരൺ രാജ് ആണ്. ഉപാധികളില്ലാതെയാണ് വളർത്തുനായ്ക്കൾ സ്നേഹിക്കുന്നതെന്ന് ചാർലി കണ്ട് ഇറങ്ങിയശേഷം കണ്ണീരോടെ മുഖ്യമന്ത്രി ബൊമ്മെ കഴിഞ്ഞദിവസം പറയുകയുണ്ടായി. വളർത്തുനായ മുഖ്യകഥാപാത്രമായ ഈ സിനിമയ്ക്ക് കർണാടക സർക്കാർ 6 മാസത്തേക്ക് നികുതി ഇളവും നൽകിയിട്ടുണ്ട് 

MORE IN PULERVELA
SHOW MORE