'ഒരുത്തീ' 'തീ'യായി പടരട്ടെ; മടങ്ങിവരവിനെക്കുറിച്ച് നവ്യ പറയുന്നു

oruthee
SHARE

പത്തു വർഷത്തിനു ശേഷം മലയാള സിനിമയിലേക്ക് നവ്യ നായർ ഇന്ന് മടങ്ങിയെത്തുന്നു . നവ്യ നായികയാകുന്ന ഒരുത്തീ ഇന്ന് തിയറ്ററുകളിലെത്തും. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയിൽ  വി.കെ പ്രകാശ് ആണ് ഒരുത്തീ സംവിധാനം ചെയ്തത്.സൈജു കുറുപ്പും വിനായകനും ആണ് നവ്യയ്ക്കൊപ്പം പ്രധാന വേഷങ്ങളിൽ. അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ അവസാന ചിത്രങ്ങളിലൊന്നാണ് ഒരുത്തീ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമിച്ച സിനിമ കാണാൻ ആദ്യദിനങ്ങളിൽ പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

MORE IN PULERVELA
SHOW MORE