നിറയെ ട്വിസ്റ്റും സസ്പെന്‍സും; 'സത്യം മാത്രമെ ബോധിപ്പിക്കൂ'; പ്രതീക്ഷ പങ്കുവെച്ച് സുധീഷ്

sudheesh-film
SHARE

കോവിഡ് കാലത്തിനിടയിലും പ്രേക്ഷക സാന്നിധ്യം ഉറപ്പാക്കി മലയാള സിനിമ റിലീസുകള്‍ തുടരുകയാണ്. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘സത്യം മാത്രമെ ബോധിപ്പിക്കു’. നടന്‍ സുധീഷും ശ്രീജിത്ത് രവിയും അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്.

ട്വിസ്റ്റും സസ്പെന്‍സും കൊണ്ട് സമ്പന്നമായ ചിത്രമാണ് സത്യം മാത്രമെ ബോധിപ്പിക്കു . ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് നവാഗതനായ സംവിധായകന്‍ സാഗറാണ്. സമീപകാലത്തെ തന്റെ വ്യത്യസ്ത വേഷങ്ങളിലൊന്നാണ് ചിത്രത്തിേലതെന്ന് നടന്‍ സുധീഷ് പറയുന്നു.

ശ്രീനിവാസനുമായി പ്രവര്‍ത്തിച്ചിട്ടുള്ള സുധീഷിന് ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുമ്പോള്‍ പറയാനുള്ളത് ഇതാണ്. ശ്രീവിദ്യയാണ് ചിത്രത്തിലെ നായിക. ധനേഷ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കോവിഡ് കാല പ്രതിസന്ധികള്‍ക്കിടയിലും ചിത്രം തിയറ്ററില്‍ സജീവമാണ്.

MORE IN PULERVELA
SHOW MORE