'കുഞ്ഞുങ്ങളെ പൊലെ പരിപാലിക്കണം'; മറവിരോഗത്തെക്കുറിച്ച് പറയുന്നു ഡോക്ടർ

മറവിരോഗത്തെക്കുറിച്ച് പറയുന്ു ഡോ.പി.എസ്.ബേബി ചക്രപാണി  ,കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസസ് ഡയറക്ടര്‍

മറവിരോഗികളുടെ എണ്ണത്തില്‍ സംസ്ഥാനം ഒട്ടും പിറകിലല്ലെന്നാണ് കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘം നല്‍കുന്ന സൂചനകള്‍. പഠനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളിലാണ് പഠനം നടത്തിയത്. ഒാരോ പഞ്ചായത്തിലേയും 100 മുതല്‍ 150 വരെ ആളുകളെ നേരില്‍ കണ്ട് ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു സര്‍വേ. പത്തിലധികം പേരിലാണ് ഡിമന്‍ഷ്യ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കോവിഡ് മഹാമാരിയും മറവിരോഗമുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. പ്രായാധിക്യം മാത്രമല്ല ഉറക്ക കുറവ്, അമിത മദ്യപാനം, വ്യായാമക്കുറവ്, ഒറ്റപ്പെടല്‍, വിഷാദം, തൈറോയ്ഡ് തുടങ്ങിയ അവസ്ഥകളും മറവി രോഗത്തിന് കാരണമാകാം. ഇത്തരം രോഗികളുടെ ചികിത്സയും പരിചരണവും ചെലവേറിയതാണ്. കുസാറ്റിലെ ഗവേഷകസംഘവുമായി ചില സന്നദ്ധസംഘടനകള്‍ കൂടി സഹകരിച്ചതോടെ കൊച്ചിയെ രാജ്യത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദനഗരമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കും ആക്കം കൂടി. മെമ്മറി ക്ലിനിക്, ഡേകെയര്‍ സെന്ററുകള്‍, മെമ്മറി കഫേ, ഡിമെന്‍ഷ്യ ബാധിതര്ക്കായുള്ള മൊബൈല്‍ ആപ് എന്നിവയാണ് യാഥാര്‍ഥ്യമാകുന്നത്.