'എങ്കേയും എപ്പോഴും എസ്.പി.ബി'; വിശേഷങ്ങളുമായി ഗായകർ

Pularvela_SPB
SHARE

അനശ്വര ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരമൊരുക്കി ഇന്ത്യന്‍ ചലച്ചിത്രലോകം. മലയാളത്തിലെ പിന്നണി ഗായരുടെ കൂട്ടായ്മയായ സമത്തിന്റെ സഹകരണത്തോടെ മഴവില്‍ മനോരമയാണ് 'എങ്കേയും എപ്പോഴും എസ്.പി.ബി' എന്ന പേരില്‍ സംഗീതപരിപാടി സംഘടിപ്പിച്ചത്. മുന്‍നിര ഗായകരും താരങ്ങളും അണിനിരക്കുന്ന ഷോ ഇന്നും (14) നാളെ (15)യുമായി വൈകിട്ട് ആറുമുതല്‍ മഴവില്‍ മനോരമ സംപ്രേഷണം ചെയ്യും.

എസ്പിബി എന്ന ഇതിഹാസത്തിന് സഹയാത്രികരുടെ സ്മരണാഞ്ജലി. സംഗീതലോകത്തെ മഹാരഥന്മാരുടെ അപൂര്‍വസംഗമംകൂടിയായിരുന്നു അത്. തെന്നിന്ത്യയിലേയും ബോളിവുഡിലെയും അന്‍പതു ഗായകര്‍‍. അവര്‍ക്കൊപ്പം മലയാളത്തിലെ താരനിരയും ചേര്‍ന്നതോടെ 'എങ്കേയും എപ്പോഴും എസ്പിബി' പുത്തന്‍ ദൃശ്യവിരുന്നായി മാറി. പാട്ടുകാരുടെ സംഘടനയായ സമവും മഴവില്‍മനോരമയും കൈകോര്‍ത്തപ്പോള്‍ കോവിഡ് കാലത്ത് വീണ്ടെടുത്തത് പാട്ടിന്റെ വസന്തകാലം.

പാട്ടിലൂടെ ഹൃദയംതൊട്ട വിവിധ തലമുറകളിലെ ഗായകര്‍ എസ്പിബിക്ക് പാട്ടിന്റെ ആദരവുമായെത്തി. ഭാഷയുടെ അതിരുകളില്ലാതെ ആരാധകരെ സ്വന്തമാക്കിയ പിതാവിന്റെ ഓര്‍മകളില്‍ മകന്‍ എസ്പി ചരണും പരിപാടിയുടെ ഭാഗമായി. സോനു നിഗവും ബെന്നി ദയാലും ശിവമണിയുമൊക്കെ തീര്‍ത്ത മാസ്മരിക സംഗീതത്തില്‍ എസ്പിബിയുടെ ഓര്‍മകള്‍ നിറഞ്ഞു. 

യേശുദാസും ഹരിഹരനും എസ്പിബിക്ക് പാട്ടിലൂടെ സ്മരണാഞ്ജലി അര്‍പ്പിച്ചു. യുവതലമുറയിലെ മുന്‍നിരഗായകരെല്ലാം അണിനിരന്ന പരിപാടിയില്‍ അഭിനേതാക്കളും പാട്ടുമായെത്തി. എങ്കെയും എപ്പോഴും എസ്പിബി മഴവില്‍ മനോരമയിലൂടെ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇന്നും നാളെയും വൈകിട്ട് ആറുമുതലാണ് സംപ്രേഷണം. എസ്പിബി ഷോ വിശേഷങ്ങളുമായി ഗായകർ സുദീപ് കുമാറും രവിശങ്കറും.

MORE IN PULERVELA
SHOW MORE
Loading...
Loading...