
നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഒ.ടി.ടി.പ്ളാറ്റ്ഫോമിൽ റിലീസായ ചുഴൽ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇനി. ത്രില്ലർ ചിത്രമാണ് ചുഴൽ.അഞ്ച് സുഹൃത്തുക്കളുടെ ഒരു യാത്രയും അതിനിടയിൽ ഉണ്ടാകുന്ന അവിചാരിതമായ സംഭവങ്ങളുമാണ് ചിത്രത്തിന്റ പ്രമേയം. ജാഫർ ഇടുക്കി ,ആർ.ജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബിന്റേതാണ് സംഗീതം. ആർ.ജെ.നിൽജ പുലർവേളയിൽ അതിഥിയായെത്തി.