കയ്യടി നേടി 'സാറാസ്'; വിശേഷങ്ങളുമായി അന്നയും ബെന്നിയും

ഒടിടിയിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം  സാറാസ് ആണ്. ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തെ സംബന്ധിച്ച് കുടുംബ വിശേഷം കൂടിയാണ്. നായികയായി അഭിനയിച്ചിരിക്കുന്നത് മകൾ അന്ന ബെൻ. നായികയുടെ അച്ഛൻ വേഷത്തിൽ ബെന്നിയും . നാടകത്തിൽ എഴുത്തുകാരനായും അഭിനേതാവായും അംഗീകാരങ്ങൾ നേടിയ ബെന്നിയുടെ അഭിനയം ആദ്യമായി നേരിൽകണ്ടതിന്റെ ത്രില്ലിലാണ് അന്ന. ഇരുവരും പുലർവേളയിൽ. വിഡിയോ കാണാം.