പ്രണയവും സ്വപ്നവും ഇഴചേർന്ന് നൃത്താവിഷ്കാരം; പഴയ കലാതിലകത്തിന്റെ പുതിയ വിശേഷങ്ങൾ

ഇനിയൊരൽപ്പം നൃത്തവിശേഷങ്ങളാവാം. കവർ വേര്‍ഷന്‍സ് ചെയ്യുക എന്നത് ഇപ്പോൾ പലരും ശ്രമിക്കുന്നതാണ്. നല്ലൊരു പാട്ടിന് സ്വന്തമായൊരു നൃത്ത ആവിഷ്കാരമുണ്ടാക്കുക എന്നത് ഏതൊരു നർത്തകിക്കും തന്റെ കഴിവ് വളർത്താനുള്ള അവസരവുമാണ്. നമ്മളിന്ന് കാണുന്നത് എം ജി യൂണിവേഴ്സിറ്റി മുൻ കലാതിലകവും നടിയുമായ അർച്ചിത അനീഷ് ചെയ്ത ഒരു മനോഹരമായ നൃത്താവിഷ്കാരമാണ്. ഒപ്പം അവരുടെ വിശേഷങ്ങളും അറിയാം.