വീണ്ടും സത്യനാകാൻ ജയസൂര്യ; ജീവചരിത്രം സിനിമയാകുന്നു

നടന്‍ എന്നതിനപ്പുറം സംഭവബഹുലമായ ഒരു ജീവിതത്തിന്റെ ഉടമ കൂടിയായിരുന്നു സത്യന്‍. ഔദ്യോഗികജീവിതവും തുടര്‍ന്നുള്ള അഭിനയജീവിതവും സിനിമയെ വെല്ലുന്ന തിരക്കഥയെ ഓര്‍മിപ്പിക്കും. സത്യന്‍റെ ജീവചരിത്രം സിനിമയാകുമ്പോള്‍ ആകാംക്ഷ കൂട്ടുന്നതും അതുതന്നെയാണ്.

സത്യനെ സിനിമയില്‍മാത്രമേ നടന്‍ ജയസൂര്യയും കണ്ടിട്ടുള്ളൂ. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത സത്യനോട് ആരാധന അല്‍പം കൂടുതലായിരുന്നു.

ആരാധിക്കുന്ന നടന്റെ ജീവിതം അഭിനയിക്കാന്‍ അവസരം കിട്ടുക. അങ്ങനെയൊരു ഭാഗ്യമാണ് ജയസൂര്യയ്ക്ക് കൈവന്നത്. രണ്ടുവര്‍ഷം മുമ്പ് ഇതേ ദിവസമാണ് സത്യനായി അഭിനയിക്കുന്ന കാര്യം ജയസൂര്യ വെളിപ്പെടുത്തിയത്. ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബു. സംവിധായകനായി ഫ്രൈഡെ ഫിലിംസ് വീണ്ടും പുതുമുഖത്തെ അവതരിപ്പിച്ചു. രതീഷ് രഘുനന്ദന്‍. എന്തുകൊണ്ട് സത്യനാകാന്‍ ജയസൂര്യയെ തിരഞ്ഞെടുത്തു ?

എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞ് ചിത്രീകരണത്തിനുതൊട്ടുമുമ്പാണ് കോവിഡിന്റെ രൂപത്തില്‍ പ്രതിസന്ധി കടന്നുവരുന്നു. സംവിധായകനൊപ്പം കെ.ജി. സന്തോഷും ബി.ടി. അനില്‍കുമാറുമാണ് തിരക്കഥ തയ്യാറാക്കിയത്. ആലപ്പുഴയിലും പാലക്കാട്ടും ഹൈദരാബാദിലുമൊക്കെയായി സത്യന്റെ ജീവിതം പുനരാവിഷ്കരിക്കാനാണ് തീരുമാനിച്ചത്. രണ്ടുവര്‍ഷമെത്തിയ കാത്തിരിപ്പ് ഇനിയും നീട്ടാനാഗ്രഹിക്കുന്നില്ല ശില്‍പികള്‍. പുതിയ തലമുറയ്ക്ക് സത്യനെ ആഴത്തിലറിയാന്‍ സിനിമ വൈകാതെ തന്നെ എത്തും