റോഡ് അറ്റകുറ്റപ്പണി; മഴയൊന്നും ജനം അറിയേണ്ടതില്ല; മന്ത്രിയുടെ സാന്നിധ്യത്തിൽ വിമർശിച്ച് ജയസൂര്യ

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്‍റെ  സാന്നിധ്യത്തില്‍  ജയസൂര്യയുടെ വിമര്‍ശനം.  റോഡുകള്‍ നിശ്ചയിത കാലയളിവില്‍ തകര്‍ന്നാല്‍ അതു നടപ്പാക്കാനുള്ള ഉത്തരവാദിത്തം കരാറകാരനാണെന്നും എന്നാല്‍ മന്ത്രിയെന്ന് നിലയില്‍ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു 

പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പരിപാല ബോര്‍ഡ് സ്ഥാപിക്കുന്ന പരിപാടിയില്‍ മുഹമ്മദ്  റിയാസിനൊപ്പം സഹഉദ്ഘാടനകായി എത്തിയാണ്  ജയസൂര്യ റോഡുകളുടെ അവസ്ഥയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രശ്നം തുടര്‍ച്ചയായുള്ള മഴയാണെന്ന വട്ടിയൂര്‍ക്കാവ് എം.എല്‍ എ വി കെ പ്രശാന്ത് വാദം ഉന്നയിച്ചതാണ് ജയസൂര്യയെ ചൊടിപ്പിച്ചത്. റോഡ് നികുതിയടക്കുന്നവര്‍ക്ക് നല്ല റോഡുകള്‍ വേണമെന്നും എന്തു ചെയ്തിട്ടാണ് റോഡ് പണിയുന്നത് അവര്‍ക്ക് അറിയേണ്ടെന്നും ജയസൂര്യ പറഞ്ഞു. റോഡിലെ കുഴിയില്‍ വീണ് ജനം മരിച്ചാല്‍ കരാറുകാരന് ഉത്തരവാദിത്വം നല്‍കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.   

റോഡുകള്‍ നിര്‍മിക്കുമ്പോള്‍ നിശ്ചിതകാലയവളവിലേക്ക് പരിപാലനത്തിന്‍റെ ചുമതലയുള്ള കരാറകാരന്റെ പേരും നമ്പരും റോഡില്‍ സ്ഥാപിക്കുന്ന രീതിക്കാണ് സംസ്ഥാതലത്തില്‍  തുടക്കമായത്. റോഡ് അറ്റകുറ്റപ്പണിയുടെ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രിയെന്ന നിലയില്‍ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് . ഉദ്ഘാടനകനായി എത്തിയ നടന്‍ ജയസൂര്യ റോഡ് അറ്റകുറ്റപ്പണിയേ വിമര്‍ശിച്ചത് ആഘോഷപൂര്‍വം സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി.