കൊറോണക്കാലത്തെ വ്യത്യസ്ത പ്രണയം; 'എന്‍റെ നാരായണിക്ക്' വൻ സ്വീകരണം

കൊറോണ കാലത്തെ വ്യത്യസ്തമായൊരു പ്രണയകഥ പറഞ്ഞ എന്‍റെ നാരായണിക്ക് എന്ന ഹ്രസ്വ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടുന്നു. പുറത്തിറങ്ങി നാലുദിവസത്തിനകം ഏഴര ലക്ഷത്തോളം പേരാണ് ചിത്രം കണ്ടത്. അതിഥി രവി പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വര്‍ഷ വാസുദേവ് ആണ്. ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാനസാന്നിധ്യം. ഇതിലെ പാട്ട് പാടിയിരിക്കുന്നതും ഉണ്ണിയാണ്.