ഒ.ടി.ടി റിലീസിനൊരുങ്ങി 'ഐസ് ഒരതി'; വിശേഷങ്ങള്‍ പങ്കുവച്ച് ഹരീഷ് പേരടി

കാമ്പുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ  നടൻ ഹരീഷ് പേരടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐസ് ഒരതി എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു. മാർച്ച് 5ന് ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന സിനിമ അഖിൽ കാവുങ്ങലാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.  നിർമൽ പാലാഴി, ആശാ അരവിന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. ഹരീഷ് പേരടിയും സംവിധായകൻ അഖിൽ കാവുങ്ങലുമാണ്  പുലർവേളയിൽ അതിഥികൾ.