70 വര്‍ഷങ്ങൾക്കു ശേഷം ടെക്സസില്‍ അതിശൈത്യം; ‘ആശാ റേഡിയോ’ സ്പീക്കിംഗ്

അതികഠിനമായ ശൈത്യവും മഞ്ഞുവീഴ്ചയും കാരണം അമേരിക്കയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ദുരിതത്തിലായിരുന്ന ജനജീവിതം തിരികെ സാധാരണ നിലയിലേക്ക് എത്തുകയാണ്. ടെക്സസ് സംസ്ഥാനത്തെയാണ് ആർട്ടിക് വേവ് ഏറെ ബാധിച്ചത്. ഹൂസ്റ്റൺ, ഡാളസ് തുടങ്ങിയ നഗരങ്ങളിൽ മൈനസ് പത്തുവരെ താപനില താഴ്‌ന്നിരുന്നു. ടെക്സസിലേ വൈദ്യുതി ഗ്രിഡുകൾ പ്രവർത്തനം നിലച്ചതിനാൽ വൈദ്യുതിയും തടസപ്പെട്ടിരുന്നു. വെള്ളവും വൈദ്യുതിയുമില്ലാതെ മലയാളികൾ അടക്കമുള്ള  ലക്ഷകണക്കിന് ആളുകളാണ് ദുരിതത്തിൽ പെട്ടത്. ടെക്സസിലെ കോവിഡ് വാക്‌സിൻ പ്രവർത്തനവും മുടങ്ങിയിരുന്നു. 1940 കളിലാണ് ഇതിനു മുൻപ് ഇത്രയും നീണ്ട കഠിനമായ അതിശൈത്യം ടെക്സസിൽ ഉണ്ടായത്.

ഹൂസ്റ്റണിൽ നിന്ന് മലയാളം എഫ്എം ചാനൽ ആയ ആശാ റേഡിയോയുടെ സിഇഒ, മലയാളിയുമായ ലിഡ തോമസും

ആശാ റേഡിയോ ആര്‍.ജെ, – സ്റ്റീവ് ജോണ്‍് പുന്നേലിയും ചേരുന്നു