'സാറാസ്' വിശേഷങ്ങൾ പങ്കുവച്ച് അന്ന ബെൻ

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സാറാസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഒരു സിനിമാ ലോക്കേഷനെ ഓര്‍മിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് തയാറാക്കിയിട്ടുള്ളത്. കൊവിഡ് കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് ചിത്രം ജൂഡ് പൂര്‍ത്തിയാക്കിയത്. തിയറ്ററുകൾ ഇനിയും തുറന്നിട്ടില്ലെന്നിരിക്കെ ഒട്ടനവധി സിനിമകൾ ഈ രീതിയിൽ തയാറെടുക്കുമ്പോൾ സാറാസിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ അന്ന ബെൻ മനോരമ ന്യൂസ് പുലർവേളയിൽ  ചേരുന്നു.