‘ഞാൻ അങ്ങോട്ട് ചെന്ന് ചാൻസ് ചോദിച്ചിട്ടില്ല'; ജോബി പുലർവേളയിൽ

ഇന്ന് ഉയരംകുറഞ്ഞവരുടെ ദിനം. ശാരീരിക പരിമിതികൾ ഒന്നിനും തടസ്സമല്ലെന്ന് സ്വയം തെളിയിച്ച ഒരു കലാകാരനാണ് ഇന്ന് പുലർവേളയിൽ അതിഥിയായി എത്തുന്നത് നടൻ ജോബി. ഉയരക്കുറവിന്റെ പേരിൽ മാറി നിൽക്കേണ്ടതില്ലെന്ന് ജീവിതംകൊണ്ട് തെളിയിച്ച ആളാണ് ജോബി.

സ്‌കൂൾ കാലഘട്ടത്തിൽ  മിമിക്രി വേദികളിൽ സജീവമായിരുന്ന ജോബി പിന്നീട് കേരള സർവകലാശാല കലാപ്രതിഭയായി. അതിലൂടെയാണ് സിനിമയിലേക്കുള്ള എൻട്രി ലഭിക്കുന്നത്.  ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീടായിരുന്നു ആദ്യ സിനിമ. പിന്നീട് ദൂരദർശൻ വന്നതോടെ അതിൽ ചെയ്ത മിമിക്രി പരിപാടികളും സീരിയലുകളും ഹിറ്റായി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ അഭിനയത്തിന്  ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. ഉയരക്കുറവിന്റെ പേരിൽ മാറി നിൽക്കേണ്ടതില്ലെന്ന് ജീവിതംകൊണ്ട് തെളിയിച്ച ജോബിപറയുന്നു.