മലയാളത്തിന്റെ ആഴങ്ങള്‍ തേടി സൂരജിന്റെ 'തനിമലയാളം': ആദരം

മലയാളത്തിന്റെ ആഴങ്ങള്‍ തേടിയിറങ്ങുന്ന ഒരു സംഗീതാവിഷ്കാരം ദിവസങ്ങള്‍ക്കുള്ളില്‍ ശ്രദ്ധേയമായിരിക്കുന്നു. പ്രമുഖ യുവസംഗീതകാരന്‍ സൂരജ് സന്തോഷിന്റെ, തനിമലയാളം എന്ന സംഗീതാവിഷ്കാരം മലയാളത്തിനുള്ള സമര്‍പ്പണമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സാഹിത്യ–സാംസ്കാരികലോകത്തെ പ്രമുഖര്‍ അണിനിരക്കുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.  

അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ ഗായകന്‍ കൂടിയായ സൂരജ് സന്തോഷ് സംഗീതത്തെ ഗൗരവമായി സമീപിക്കുന്ന കലാകാരനാണ്. സൂരജ് തന്നെയാണ് തനിമലയാളത്തിന്റെ ആശയവും ആവിഷ്കാരവും ഈണവും നിര്‍വഹിച്ചിരിക്കുന്നത്. സൂരജിന്റെ ആദ്യ സോളോ ആല്‍ബമായ The Gypsy sun ലെ ആദ്യത്തെ പാട്ടാണ് തനിമലയാളം.