അധ്യാപകദിനം: പുരസ്കാര തിളക്കത്തിന്റെ വിശേഷങ്ങളുമായി തങ്കലത ടീച്ചറും സജി സാറും

രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ രണ്ട് അധ്യാപകരാണ് അധ്യാപകദിനത്തില്‍ പുലര്‍വേളയിലെ അതിഥികള്‍. കൊല്ലം ചവറ തെക്കുംഭാഗം ഗവണ്‍മെന്റ് എല്‍.വി.എല്‍.പി. സ്കൂളിലെ ഹെഡ് ടീച്ചര്‍ തങ്കലത തങ്കപ്പനും മാവേലിക്കര ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ അധ്യാപകനായ വി.എസ്.സജികുമാറും. കോവിഡ് കാലമായതിനാല്‍ ഈവര്‍ഷം വെര്‍ച്വല്‍ അവാര്‍ഡ് ദാനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിന്റെ അവസാനവട്ട റിഹേഴ്സല്‍ മിനിറ്റുകള്‍ക്കുള്ളില്‍ കൊല്ലം, ആലപ്പുഴ കലക്ടറേറ്റുകളില്‍ ആരംഭിക്കാനിരിക്കുകയാണ്.