ആൾപ്പെരുമാറ്റം ആദ്യം കണ്ടത് ഇടയന്മാർ; കാർഗിൽ ഓർമകൾ പങ്കുവച്ച് മാധ്യമപ്രവർത്തകൻ

കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസികവിജയത്തിന് ഇന്ന് 21വയസ്. ധീര ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കി  വിജയം സമ്മാനിച്ചതിന്റെ വാര്‍ഷികമായ ജൂലൈ 26  കാർഗിൽ വിജയ് ദിവസമായി ആഘോഷിക്കുന്നു. 

ഇന്ത്യ- പാക് ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാർഗിൽ യുദ്ധം.പാകിസ്ഥാന്‍സൈനികരും ഭീകരപ്രവര്‍ത്തകരും ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് പ്രശ്‍നങ്ങള്‍ തുടങ്ങിയത്. അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും ഇന്ത്യ സൈനികരെ പിൻവലിച്ച തക്കം നോക്കിയായിരുന്നുനുഴഞ്ഞ് കയറ്റം.

തന്ത്രപ്രധാന മേഖലയായ സിയാച്ചിനെ ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലെ ഹൈവേ ഉള്‍പ്പെടെഅധീനതയിലാക്കുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം . കൂട്ടം തെറ്റിയ യാക്കുകളെ തേടിപ്പോയ  ഇടയന്മാരാണ്ബടാലിക് പ്രദേശത്തെ മലമുകളിൽ ആൾപ്പെരുമാറ്റം ആദ്യം കണ്ടത്. അവർ അറിയിച്ചതനുസരിച്ച് നിരീക്ഷണംനടത്തിയപ്പോഴാണ് കാർഗിൽ മലനിരകളിൽ ശത്രുക്കൾ കയറിക്കൂടിയ കാര്യം സൈന്യം അറിയുന്നത് . തുടര്‍ന്നാണ് ഓപ്പറേഷന്‍ വിജയ് എന്നപേരില്‍ സൈന്യം യുദ്ധതന്ത്രം മെനഞ്ഞത്. 

കരസേനക്കൊപ്പം അർദ്ധസൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തിൽ പങ്കുചേർന്നു. 60 ദിവസത്തിലധികം നീണ്ട പോരാട്ടംകൊണ്ട് ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ടൈഗർ കുന്നുകളിൽ ത്രിവർണ പതാക പാറി.ജമ്മു കശ്‍മീരിലെ കാര്‍ഗില്‍ ജില്ലയില്‍ 1999 മെയ് മൂന്നിന് ആരംഭിച്ച്ജൂലൈ 26 വരെയാണ് പോരാട്ടം നീണ്ടു നിന്നത് . ജൂലൈ 14 ന് ഓപ്പറേഷൻ വിജയ്  വിജയകരമായിപൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ ബി വാജ്പേയ് രാജ്യത്തോടുപറഞ്ഞു. ജൂലൈ 26- കാർഗിൽ യുദ്ധംഅവസാനിച്ചതായുള്ള പ്രഖ്യാപനമുണ്ടായി. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തിൽ ഇന്ത്യക്ക് ബലിയർപ്പിക്കേണ്ടിവന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍‌മാര്‍ പാകിസ്ഥാന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെപിടിച്ചത്. മാതൃഭൂമിക്കായി ജീവന്‍ ബലി കഴിച്ച ധീരരായ സൈനികരെ രാജ്യം ഇന്നും സ്മരിക്കുന്നു. കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് ദ വീക്ക് ചീഫ് ഓഫ് ബ്യൂറോ ആര്‍.പ്രസന്നന്‍ ചേരുന്നു.