'ലൗവ് യു അമ്മ'; കാനഡയിൽ നിന്നും മകൾ: കണ്ണ് നിറഞ്ഞ് ആശ

പ്രോഗ്രാമിനായി നാട്ടിൽ വന്ന് ലോക്ഡൗണിൽപെട്ടിരിക്കുകയാണ് നടിയും നർത്തകിയുമായ ആശാ ശരത്. ഭർത്താവും ഒരു മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകൾ കാനഡയിലാണ്. ഒപ്പം സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരുമടക്കം ദുബായിലാണ്. ആശങ്കകളുണ്ടെങ്കിലും വിവാഹശേഷം ഇത്രയും നാൾ അമ്മയ്ക്കൊപ്പം നിൽക്കാൻ സാധിച്ച സന്തോഷം ആശ മനോരമന്യൂസിന്റെ പുലർവേളയിൽ അറിയിച്ചു. അമ്മയ്ക്കും മകൾക്കുമൊപ്പം ആശ പുലർവേളയിൽ മാതൃദിനത്തെക്കുറിച്ച് സംസാരിച്ചു. കാനഡയിലുള്ള മകളും ലൈവിൽ ഒപ്പം ചേർന്നു.