‘ഷിബു’ തിയറ്ററിൽ ചിരി നിറയ്ക്കുന്നു; ചുവടുറപ്പിക്കാൻ കാര്‍ത്തിക് രാമകൃഷ്ണൻ; വിഡിയോ

മലയാള സിനിമയിലെ നായകനിരയിലേക്ക് ഉറച്ചചുവടുവയ്പ്പുമായി കാര്‍ത്തിക് രാമകൃഷ്ണന്‍. ഒപ്പം ഇരട്ടസംവിധായകരായ അര്‍ജുനും ഗോകുലും. ഷിബു എന്ന ചിത്രം തിയറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍ ആഹ്ലാദത്തിലാണ് ഈ സൗഹൃദകൂട്ടായ്മ. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച കാര്‍ത്തിക് നായകനായ ഷിബുവില്‍ സലിംകുമാര്‍, നസീര്‍ സംക്രാന്തി, ബിജുക്കുട്ടന്‍ തുടങ്ങിയവരുമുണ്ട്.  ഗായകനായ സച്ചിന്‍ വാര്യര്‍ ഈണമിട്ട പാട്ടുകള്‍ സിനിമയുടെ റിലീസിനുമുമ്പെ ഹിറ്റായിരുന്നു. സിനിമയില്‍ ഉയരംകൊതിക്കുന്ന ചെറുപ്പക്കാരന്‍ കഥയാണ് ഷിബുവിലൂടെ സംവിധായകര്‍ പറയുന്നത്.