'ഉയരെ' പ്രതീക്ഷകളുമായി അനാർക്കലി; ചിത്രം ഇന്ന് തീയേറ്ററുകളിൽ

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഉയരെ ഇന്ന് തീയേറ്ററുകളിലെത്തും.  നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്. പാർവ്വതി മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും ടോവിനോ തോമസുമാണ് നായകന്മാർ. സിദ്ദിഖ്, പ്രതാപ് പോത്തൻ, പ്രേംപ്രകാശ്, അനാർക്കലി മരിക്കാർ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന സിനിമയുടെ സംഗീതം ഗോപി സുന്ദറും എഡിറ്റിങ് മഹേഷ് നാരായണനും നിർവഹിക്കുന്നു. ചലച്ചിത്രതാരം അനാർക്കലി മരിക്കാരാണ് ഇന്ന് അതിഥിയായെത്തിയത്.