ഫെബ്രുവരിയിലെ 'ജൂൺ';വിശേഷങ്ങളുമായി വിജയ് ബാബുവും അഹമ്മദ് കബീറും

പ്രേക്ഷകരുടെ ഇഷ്ടം നേടി ജൂണ്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ ജീവിതം കേന്ദ്രീകരിച്ച് കഥ പറയുന്ന സിനിമ സംവിധാനം ചെയ്തത് നവാഗതനായ അഹമ്മദ് കബീറാണ്. ഫ്രൈഡെ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. ജൂണ്‍ എന്ന കേന്ദ്രകഥാപാത്രമായി എത്തിയ രജിഷ വിജയന്‍ വീണ്ടും കയ്യടിനേടുകയാണ് ചിത്രത്തിലൂടെ. പതിനഞ്ചിലധികം പുതുമുഖങ്ങള്‍ സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പമെത്തിയ ജോജു ജോര്‍ജ്, അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും തിളങ്ങി.

ജൂൺ വിശേഷങ്ങളുമായി സംവിധായകൻ അഹമ്മദ് കബീറും നിര്‍മാതാവ് വിജയ് ബാബുവും.