രണ്ടായിരം വേദികളില്‍ മോഹനിയാട്ടം; ആത്മനിർവൃതിയിൽ രേഖ രാജു

പ്രശസ്ത നര്‍ത്തകി ഡോ.രേഖ രാജു മോഹിനിയാട്ട അവതരണം രണ്ടായിരം വേദി തികച്ചതിന്‍റെ സന്തോഷത്തിലാണ‌്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മോഹിനിയാട്ടം പ്രചരിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് രേഖ രാജു പറഞ്ഞു.

ഭരതനാട്യത്തിലൂടെ നൃത്ത രംഗത്തെത്തിയ അവര്‍ പിന്നീട് മോഹിനിയാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബെംഗളൂരുവില്‍ നൃത്ത വിദ്യാലയം നടത്തുന്ന രേഖ മോഹിനിയാട്ടത്തില്‍ രണ്ട് ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.